വൈക്കം: ചിത്രങ്ങളും ശിൽപങ്ങളും ഗ്രാമിണ മേഖലയിലെ ജനങ്ങൾക്കു അനുഭവവേദ്യമാക്കി ചിത്രങ്ങൾക്കും ശിൽപങ്ങൾക്കും വിപണി കണ്ടെത്തുന്നത് ലക്ഷ്യമിട്ട് ചിത്രകലാകാരൻമാരുടെ കൂട്ടായ്മ ശിൽപശാല നടത്തി. ക്രിയേറ്റീവ് ഇൻ്റർനാഷണൽ ആർട്ടിസ്റ്റ് ഗ്രൂപ്പ്
മൺസൂൺ വേവ്സ് എന്ന പേരിലാണ് ചിത്രകാരൻമാരുടെ കൂട്ടായ്മ സംഘടിപ്പിച്ചത്. വൈക്കം സർക്കാർ അതിഥി മന്ദിരത്തിൽ നടന്ന ശിൽപശാല വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ് ഉദ്ഘാടനം ചെയ്തു. ചിത്രശിൽപ കലകൾ ഏറെ മഹത്തരമാണെന്നും ചിത്രങ്ങൾ ഗ്രാമീണ മേഖലയിലും സ്വീകാര്യത നേടുന്ന കാലം വിദൂരമല്ലെന്നും പ്രീതാ രാജേഷ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ടി.പി.മണി അധ്യക്ഷത വഹിച്ചു. ഗാനരചയിതാവും തിരക്കഥാകൃത്തുമായ സുധാംശു മുഖ്യപ്രഭാഷണം നടത്തി. മനോജ് ഡിസൈൻ, സി. രാമചന്ദ്രൻ, പി.രാജീവ്, കെ.സജീവ്,സി.വി.കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.ക്യാമ്പിനോടനുബന്ധിച്ചു 35 കലാകാരൻമാർ രചിച്ച ചിത്രങ്ങളുടെ പ്രദർശനവും നടന്നു.