മുണ്ടക്കയത്ത് ഡ്രൈഡേയിൽ 20 ലിറ്റർ ചാരായവുമായി ഒരാൾ പിടിയിൽ

മുണ്ടക്കയം : ഡ്രൈഡേയിൽ 20 ലിറ്റർ ചാരായവുമായി ഒരാൾ പിടിയിൽ . മുണ്ടക്കയം വെട്ടുകല്ലാകുഴി ഭാഗത്ത് പുല്ലാന്ന് വീട്ടിൽ ഷിബു മോനെയാണ് 20 ലിറ്റർ വാറ്റ് ചാരായവുമായി ഇയാളുടെ വീട്ടിൽ നിന്ന് കാഞ്ഞിരപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ രാഗേഷ് ബി ചിറയാത്തിന്റെ നേതൃത്ത്വത്തിൽ പിടികൂടിയത്. ഡ്രൈ ഡേ ദിവസങ്ങളിൽ വെട്ടുകല്ലാങ്കുഴി, പറത്താനം ഭാഗങ്ങളിൽ ചാരായത്തിന്റെ ഇടപാടുകൾ ഉണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ  റെയ്ഡിലാണ് ഇയാളെ പിടികൂടിയത്. പ്രതിയെ റിമാന്റ് ചെയ്തു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ മനോജ്, മുഹമ്മദ് അഷ്റഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ നിയാസ്, വിശാഖ്, സമീന്ദ്ര, മധു എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles