കോട്ടയം: ജില്ലയിലെ സ്ഥലങ്ങളിൽ മെയ് 8 ബുധനാഴ്ച വൈദ്യുതി മുടങ്ങും. അയർകുന്നം സെക്ഷൻ പരിധിയിലെ കാക്കത്തോട്,തിരുവഞ്ചൂർ,നടുക്കൂടി,കാമറ്റം ,തണ്ടശ്ശേരി,താന്നിക്കൽ പ്പടി,നിഷ്കളങ്ക,കാരറ്റുകുന്നേൽ കണ്ടംചിറ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ മുട്ടം ജംഗ്ഷൻ,കോസ് വേ, വട്ടക്കയം, ബർക്കത്ത്, വഞ്ചാങ്കൽ,വിഐപി കോളനി, താഴത്തെ നടക്കൽ, നടക്കൽ കൊട്ടുകാപ്പള്ളി, മിനി ഇൻഡസ്ട്രിയൽ, നടക്കൽ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 8 മുതൽ ഉച്ചക്ക് 12.30 വരെയും വാക്കപറമ്പ് 9.30 മുതൽ 1.30 വരെയും ലൈൻ വർക്ക് ഉള്ളതിനാൽ പെരുന്നിലം ട്രാൻസ്ഫോർമർ പരിധിയിൽ 11 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാഞ്ഞിരം കവല, ആശാൻപടി ,പുഞ്ചിരിപ്പടി, കാഞ്ഞിരം ജെട്ടി, മുതലപ്ര, ആർ എ ആർ എസ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വല്യൂഴം, ശങ്കരശ്ശേരി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന കാലായിപ്പടി, കേരള ബാങ്ക്, ഔട്പോസ്റ്റ് , മന്ദിരം, കോൺക്കോർഡ്, പുത്തൻപാലം, സിൽവൻ, പി പി ചെറിയാൻ,ചെറുവേലിപടി, അഞ്ചൽകുറ്റി, മിഷൻപള്ളി,കുട്ടനാട്, ചാമക്കുളം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള തകിടി ജംഗ്ഷൻ,തകിടി പമ്പ് ഹൗസ്, പയ്യപ്പാടി ട്രാൻസ്ഫോർമറകളിൽ 9:30 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.