ഭർത്താവ് മയക്കുഗുളികകള്‍ നല്‍കി: ഭർതൃപിതാവും ഭർതൃസഹോദരനും അടക്കമുള്ളവർ ലൈംഗികമായി പീഡിപ്പിച്ചു : യുവതിയുടെ പരാതിയിൽ എട്ടുപേർക്കെതിരേ പോലീസ് കേസെടുത്തു

ജയ്പുർ: ഭർത്താവിന്റെ സഹായത്തോടെ ഭർതൃപിതാവും ഭർതൃസഹോദരനും അടക്കമുള്ളവർ ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. രാജസ്ഥാനിലെ ചുരു സ്വദേശിനിയായ യുവതിയാണ് ഭർത്താവിനും കുടുംബാംഗങ്ങള്‍ക്കുമെതിരേ പോലീസിനെ സമീപിച്ചത്. സംഭവത്തില്‍ എട്ടുപേർക്കെതിരേ പോലീസ് കേസെടുത്തു. 

കഴിഞ്ഞ 15 വർഷമായി ഭർത്താവ് നിരന്തരം മയക്കുഗുളികകള്‍ നല്‍കിയിരുന്നതായാണ് യുവതിയുടെ ആരോപണം. തുടർന്ന് ഭർതൃപിതാവ് ഉള്‍പ്പെടെയുള്ളവരുമായി ലൈംഗികബന്ധത്തിലേർപ്പെടാനും ഭർത്താവ് നിർബന്ധിച്ചിരുന്നു. ഇതിനെ എതിർത്താല്‍ ക്രൂരമായി മർദിച്ചിരുന്നതായും യുവതിയുടെ പരാതിയില്‍ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭർത്താവിന്റെ ആവശ്യങ്ങള്‍ എതിർത്തതോടെ ചായയില്‍ മയക്കുഗുളികകള്‍ കലർത്തിനല്‍കി. തുടർന്നാണ് ഭർതൃപിതാവും കുടുംബാംഗങ്ങളും ലൈംഗികമായി പീഡിപ്പിച്ചതെന്നും പരാതിയിലുണ്ട്. ഇതിനെ എതിർത്തപ്പോള്‍ ഒരിക്കല്‍ ഭർത്താവ് കഴുത്തറത്ത് കൊല്ലാൻ ശ്രമിച്ചെന്നും അന്ന് ഓടിരക്ഷപ്പെടുകയാണുണ്ടായതെന്നും യുവതി പറഞ്ഞു. അതേസമയം, യുവതിയുടെ പരാതിയില്‍ എട്ടുപേർക്കെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

Hot Topics

Related Articles