പുതുപ്പള്ളിയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് പത്രിക സമർപ്പിച്ചു : പത്രിക സമർപ്പിച്ചത് കോട്ടയം ആർ ഡി ഒ മുമ്പാകെ 

കോട്ടയം : പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ജയിക്ക് സി തോമസ്  നാമനിർദ്ദേശപത്രിക സമർപ്പിച്ചു. സി പി എം ജില്ലാ കമ്മിറ്റി ഓഫിസിൽ നിന്നും പ്രകടനമായി പ്രവർത്തകർക്ക് ഒപ്പം എത്തിയാണ് ജെയ്ക് പത്രിക നൽകിയത്. ആർ ഡി ഒ വിനോദ് രാജിന് മുന്നിലാണ് ഇദ്ദേഹം പത്രിക സമർപ്പിച്ചത്. ജെയ്കിന് കെട്ടിവയ്ക്കാനുള്ള തുക ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയാണ് നൽകിയത്. കെട്ടിവയ്ക്കാനുള്ള തുക സ്വീകരിച്ച ശേഷം സി പി എം ജില്ലാ കമ്മിറ്റി ഓഫിസിന് മുന്നിലെത്തിയ ജെയ്കിനെ സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാഷും , എൽ ഡി എഫ് കൺവീനർ ഇ.പി ജയരാജനും മന്ത്രി വി. എൻ വാസവനും ചേർന്ന് ഷോൾ അണിയിച്ച് സ്വീകരിച്ചു. തുടർന്ന് , ഇവിടെ നിന്ന് പ്രകടനമായി താലുക്ക് ഓഫിസിലെ ആർ ഡി ഒ ഓഫിസിലെത്തി പത്രിക സമർപ്പിച്ചു. സി പി എം ജില്ലാ സെക്രട്ടറി എ. വി റസൽ , സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി ബിനു , കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ലോപ്പസ് മാത്യു,  സി പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ രാജൻ എന്നിവരും പത്രിക സമർപ്പണത്തിന് ഒപ്പം ഉണ്ടായിരുന്നു. 

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.