കോട്ടയം: വയനാടിന് ധനസഹായം കണ്ടെത്തുന്നതിന് കാരുണ്യ യാത്ര നടത്തിയ സ്വകാര്യ ബസ് തടഞ്ഞു നിർത്തിയ യുവാക്കളുടെ സംഘം ജീവനക്കാരെ ആക്രമിച്ചു. കോട്ടയം പുല്ലരിക്കുന്നിൽ വെള്ളിയാഴ്ച വൈകിട്ട് 5.45 ഓടെയാണ് കോട്ടയം പുല്ലരിക്കുന്നത് മെഡിക്കൽ കോളേജ് പാലാ റൂട്ടിൽ സർവീസ് നടത്തുന്ന പള്ളക്കാട്ട് സ്വകാര്യ ബസിന് നേർക്ക് യുവാക്കളുടെ സംഘത്തിന്റെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഉൾപ്പെട്ട നാലു യുവാക്കളെ കോട്ടയം ഗാന്ധിനഗർ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു.
വൈകിട്ട് കോട്ടയത്തേയ്ക്ക് ബസ് സർവീസ് നടത്തുന്നതിനിടെ ബൈക്ക് യാത്രക്കാരനുമായി ഉച്ചയ്ക്ക് വാക്ക് തർക്കം ഉണ്ടായിരുന്നു. സൈഡ് നൽകിയില്ലെന്ന് ആരോപിച്ചാണ് ഡ്രൈവറും ബൈക്ക് യാത്രക്കാരനും തമ്മിൽ തർക്കം ഉണ്ടായത്. ഇരുവരും തമ്മിൽ തർക്കം രൂക്ഷമായതോടെ ബസിനുള്ളിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇടപെട്ടാണ് തർക്കം പരിഹരിച്ച് വാഹനം കടത്തി വിട്ടത്. ഇതിന് ശേഷം കോട്ടയത്ത് എത്തിയ ബസ് തിരികെ പുല്ലരിക്കുന്ന് വഴി എത്തിയപ്പോഴാണ് യുവാക്കളുടെ സംഘം വാഹനം തടഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്നുണ്ടായ തർക്കത്തിന് ഒടുവിൽ ഡ്രൈവറെയും കണ്ടക്ടറെയും ജീവനക്കാർ മർദിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഇതേ തുടർന്ന് ഇവർ വിവരം കോട്ടയം ഗാന്ധിനഗർ പൊലീസിൽ അറിയിച്ചു. അതിവേഗം സ്ഥലത്ത് എത്തിയ പൊലീസ് സംഘം സംഘത്തിലുണ്ടായിരുന്ന നാലു പേരെ കസ്റ്റഡിയിൽ എടുത്തു. ഇതിന് ശേഷം നാലു പേരെയും പൊലീസ് സ്റ്റേഷനിലേയ്ക്കു കൊണ്ടു പോയി. ബസ് ജീവനക്കാരോട് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം പൊലീസ് സ്റ്റേഷനിൽ എത്താൻ നിർദേശിച്ചിട്ടുണ്ട്. യാത്രക്കാർ ഉണ്ടായിരുന്നതിനാൽ സർവീസ് മുടക്കാതെ ബസ് ജീവനക്കാർ ബസുമായി പാലായിലേയ്ക്കു പോയി.