തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ ഞാറ്റടി മഹോത്സവം : നടീൽ യന്ത്രം ഉപയോഗിച്ച് ഞാറു നടീൽ ഉദ്ഘാടനം മന്ത്രി പി.പ്രസാദ് നിർവഹിക്കും

കോട്ടയം: തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചെങ്ങളം പുതുക്കാട്ടൻമ്പത് പാടശേഖരങ്ങളിൽ നടീൽ യന്ത്രം ഉപയോഗിച്ച് ഞാറുനടന്നു. കാർഷിക മേഖലയിൽ ആധുനികവൽക്കരണം നടപ്പിലാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ചൊവ്വാഴ്ച ( മേയ് 27,) രാവിലെ ഒൻപതു മണിക്കു ചെങ്ങളം താഴത്തറയിൽ വെച്ച് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് നടത്തും.

Advertisements

സഹകരണം – തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ അധ്യക്ഷത വഹിക്കും. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്. അനീഷ് കുമാർ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം. ബിന്നു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജയ സജിമോൻ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ജെസി നൈനാൻ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സി.ടി. രാജേഷ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പി.എസ്. ഷീനാ മോൾ, ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.ആർ. അജയ്, ജില്ലാ പഞ്ചായത്ത് അംഗം കെ.വി ബിന്ദു,
ഗ്രാമപഞ്ചായത്തംഗങ്ങളായ അജയൻ കെ. മേനോൻ, കെ.സി. മുരളീ കൃഷ്ണൻ , റേച്ചൽ ജേക്കബ്, രശ്മി പ്രസാദ്, റൂബി ചാക്കോ, ബുഷ്‌റ തൻഹത്ത് ,വി.എസ് സെമീമ, കെ.എം ഷൈനി മോൾ, പി.എസ് ഹസീദാ, കെ.എ സുമേഷ് കുമാർ, മഞ്ജു ഷിബു, കെ.ബി ശിവദാസ്, ജയറാണി പുഷ്പകരൻ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ റെജിമോൾ തോമസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി.ജ്യോതി, കൃഷി ഓഫീസർ നസിയ സത്താർ എന്നിവർ പങ്കെടുക്കും.

Hot Topics

Related Articles