കോട്ടയം : കാഞ്ഞിരപ്പള്ളിയിൽ കെ.എസ് ആർ ടി ബസിനടിയിൽ ഇരുചക്ര വാഹന യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി ചമ്പക്കര ബേബിയുടെ മകൻ സ്കറിയാച്ചൻ (25)നാണ് മരിച്ചത്. ഇന്ന് വൈകിട്ട് 5.30 ഓടെ കാഞ്ഞിരപ്പള്ളി കുരിശുകവലയിലായിരുന്നു അപകടം.
Advertisements
ദേശീയപാതയിലൂടെ എത്തിയ ബെക്ക് നിയന്ത്രണം വിട്ട് മറിയുകയും യുവാവ് കെ.എസ്ആർ ടി സി ബസിനടിയിൽ പെടുകയും പിൻചക്രം കയറിയിറങ്ങുകയുമായിരുന്നു. ഉടൻ തന്നെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. വീട്ടിൽ നിന്നും കാഞ്ഞിരപ്പള്ളിയിലേയ്ക്ക് വരും വഴിയാണ് യുവാവ് അപകടത്തിൽ പെട്ടത്.