കുറവിലങ്ങാട്: ഇക്കുറി മുത്തിയമ്മയുടെ ജനനതിരുനാളിൽ അമ്മയ്ക്കരുകിൽ എത്തിയത് രണ്ടായിരത്തിലേറെ മേരിമാർ. മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന പള്ളിയിലാണ് രണ്ടായിരത്തിലേറെ മേരിമാർ ഒരുമിച്ചത്. മേരി, അമല, വിമല, നിർമ്മല, മറിയം, മരിയ എന്നിങ്ങനെ ദൈവമാതാവിന്റെ പേര് സ്വീകരിച്ചവരാണ് സംഗമത്തിനെത്തിയത്. 21 കള്ളപ്പം വീതം മാതൃസന്നിധിയിൽ സമർപ്പിച്ചാണ് മേരിമാർ സംഗമത്തിനെത്തിയത്.
മുത്തിയമ്മയുടെ ചിത്രവും മധ്യസ്ഥപ്രാർത്ഥനയും പ്രത്യേകസമ്മാനമായി ഇടവക മേരിമാർക്ക് നൽകി.മേരിമാർ ഒരുമിച്ച് ഫോട്ടോസെഷനിലും പങ്കെടുത്താണ് മടങ്ങിയത്. തിരുനാൾ പ്രദക്ഷിണത്തിൽ ആയിരങ്ങളാണ് പങ്കെടുത്തത്. നോമ്പ് വീടൽ സദ്യയിലും വിശ്വാസികളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. രാവിലെ മുതൽതന്നെ വലിയ ഭക്തജനപ്രവാഹമായിരുന്നു മുത്തിയമ്മയുടെ സവിധത്തിലേക്ക്.