കോട്ടയം കുമാരനല്ലൂർ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് മരിച്ച യുവാവിൻ്റെ സംസ്കാരം നാളെ

കോട്ടയം: കോട്ടയം കുമാരനല്ലൂരിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് മരിച്ച യുവാവിൻ്റെ സംസ്കാരം നാളെ. തെള്ളകം പള്ളിമല ജയിംസിന്റെ മകൻ ജേക്കബ് ജയിംസ് (26) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി കുമാരനല്ലൂർ ജംഗ്ഷനിലായിരുന്നു അപകടം. ജേക്കബ് കുമാരനല്ലൂരിലുള്ള സ്റ്റുഡിയോ ഓഫിസലേക്ക് പോകുന്നതിനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ സംക്രാന്തി ഭാഗത്ത് നിന്നു വന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിനിടയാക്കിയ കാറിൽ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. ഗാന്ധിനഗർ പൊലീസ് മേൽ നടപടി സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മാതാവ്: എൽസമ്മ. സഹോദരങ്ങൾ: ആൽബർട്ട്, ജൂസിഫിന. സംസ്‌കാരം നാളെ ഏപ്രിൽ 11 വെള്ളിയാഴ്ച രാവിലെ 10ന് തെള്ളകം സെന്റ് മേരീസ് ചർച്ചിൽ.

Advertisements

Hot Topics

Related Articles