കൈപ്പുഴ സ്വദേശികളായ യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് മതിലിൽ ഇടിച്ച് ഒരാൾ മരിച്ചു: മരിച്ചത് കൈപ്പുഴ സ്വദേശി

ഗാന്ധിനഗർ: കൈപ്പുഴ സ്വദേശികളായ യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് മതിലിൽ ഇടിച്ച് ഒരാൾ മരിച്ചു. കൈപ്പുഴ മേക്കാവ് ഗവ: എസ് കെ വി എൽ പി സ്കൂളിന് സമീപം അംബിക വിലാസത്തിൽ സാബുവിന്റെ മകൻ ശ്രീനാഥ് സാബു (27) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് കല്ലറ കൈതക്കനാൽ റോഡിൽ മുടക്കാലി പാലത്തിനും കല്ലറ ജംഗ്ഷനും ഇടയ്ക്ക് ബൈക്ക് നിയന്ത്രണം വിട്ട് റോഡ് സൈഡിലെ മതിലിൽ ഇടിയ്ക്കുകയായിരുനെന്നാണ് വിവരം. ഓടിക്കുടിയവരാണ് ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തെ തുടർന്ന് ശ്രീനാഥിനെയും കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി വൈകി ശ്രീനാഥ് മരിച്ചു.

Advertisements

കൈപ്പുഴ സ്വദേശികളായ അനന്ദു , ജോസ് കുട്ടൻ എന്നിവരാണ് ശ്രീനാഥിനൊപ്പം ബൈക്കിലുണ്ടായിരുന്നത് . ഇവരും ആശുപത്രിയിലാണ്. അനന്ദുവിന് ഗുരുതര പരിക്കേറ്റിട്ടുള്ളതായാണ് വിവരം. കല്ലറ കാവിൽ ഉൽസവത്തിന് പോകുമ്പോഴാണ് അപകടം സംഭവിച്ചതെന്ന് പറയപ്പെടുന്നു. ശ്രീനാഥിന്റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ . ഇനി പോലിസെത്തി മേൽ നടപടികൾ എടുത്തതിന് ശേഷം പോസ് മോർട്ടം നടത്തി മൃതദേഹം ബന്ധുക്കക്ക് കൈമാറും. ശ്രീനാഥിന്റെ പിതാവ് സാബു നീണ്ടൂർ പ്രാവട്ടത്ത് സിഐടിയു തൊഴിലാണ്.മാതാവ് മായ വിദേശത്താണ്. ശ്രീരഞ്ജനി, ശ്രീക്കുട്ടി എന്നിവർ സഹോദരങ്ങളാണ്.

Hot Topics

Related Articles