കോട്ടയം നഗരമധ്യത്തിൽ നാഗമ്പടം ബസ്റ്റാൻഡിനു മുന്നിൽ റോഡ് മുറിച്ച് കിടക്കുകയായിരുന്ന കാൽനടയാത്രക്കാരനെ കാറിടിച്ചു വീഴ്ത്തി : അപകടം സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ

കോട്ടയം : നഗര മധ്യത്തിൽ നാഗമ്പടം ബസ് സ്റ്റാൻഡിന് മുന്നിൽ അമിത വേഗത്തിൽ എത്തിയ കാറിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്. നാഗമ്പടം ബസ് സ്റ്റാൻഡിനു മുന്നിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് കാൽ നട യാത്രക്കാരനെ അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നാഗമ്പടം ബസ്റ്റാൻഡിൽ പെട്രോളിങ്ങിന് ഉണ്ടായിരുന്ന പോലീസ് ജീപ്പിലാണ് ആശുപത്രിയിൽ എത്തിച്ചത്. 

Advertisements

അപകടത്തിൽ ഇദ്ദേഹത്തിൻറെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രി ഒമ്പതരയോട് കൂടിയായിരുന്നു അപകടം. ബസ്റ്റാൻഡിൽ നിന്നും റോഡ് മുറിച്ചു കടന്ന് റിലയൻസിന്റെ ഭാഗത്തേക്ക് പോകുകയായിരുന്നു കാൽ നടയാത്രക്കാരൻ. ഈ സമയം റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിന്നും എത്തിയ കാർ ഇദേഹത്തെ ഇടിച്ച് തെറുപ്പിക്കുകയായിരുന്നു. റോഡിൽ തലയിടിച്ചാണ് ഇദേഹം വീണത്. പരിക്ക് ഗുരുതരമാണെന്നാണ് സൂചന. 

Previous article
Next article

Hot Topics

Related Articles