വാക്കുപാലിക്കുവാൻ സാധിച്ചു , ജനം സ്വപ്നം കണ്ട റോഡ് ഇനി യഥാർത്ഥ്യം:മന്ത്രി വി എൻ വാസവൻ

തിരഞ്ഞെടുപ്പ് കാലത്ത് അയ്മനത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനമായിരുന്നു പരിപ്പ് പരിപ്പ് തൊള്ളായിരം റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കുമെന്നത്. അതാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്. അയ്മനം, കുമരകം പഞ്ചായത്തുകളിലെ ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യമാണ് ഇന്നത്തെ മന്ത്രിസഭാ യോഗ തീരുമാനത്തിലൂടെ യാഥാർത്ഥ്യമാവുന്നത്. റോഡ് പൂർത്തിയാകുമ്പോൾ ഈ പ്രദേശത്തിന്റെ വികസന മുന്നേറ്റത്തിന് അത് വഴിയൊരുക്കും. അയ്മനം കുമരകം മേഖലയിലെ ടൂറിസത്തിനും കാർഷിമേഖലയ്ക്കും നേട്ടമായിമാറും ഈ റോഡെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു.

Advertisements

Hot Topics

Related Articles