കോട്ടയം : രാജ്യത്തിന്റെ നിയമത്തെ മറികടന്ന് അധികാരികളുടെ മൗനാനുവാദത്തോടെ നിയമലംഘനം നടത്തുന്നവർക്കുള്ള താക്കീതാണ് കോടതി വിധിയെന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ. കോടതി ഉത്തരവ് പ്രകാരം മലങ്കരസഭയുടെ കോട്ടയം ഭദ്രാസനത്തിലെ മണർകാട് പള്ളിയടക്കം 122 പള്ളികളിൽ വിഘടിത വിഭാഗം തോമസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്തയ്ക്ക് പ്രവേശിച്ച് സമാന്തരഭരണം നടത്താനാകില്ല. മലങ്കരസഭയുടെ പള്ളികൾ സഭയുടെ ഭരണഘടനപ്രകാരമാണ് ഭരിക്കപ്പെടേണ്ടത്.
Advertisements
വിധിയുടെ അന്തസത്തയെ തിരിച്ചറിഞ്ഞ് അഭി.ജോസഫ് മഫ്രിയാന അടക്കമുള്ളവർ നീതിയുടെ മാർഗത്തിലേക്ക് തിരിയണം. ഭാരതത്തിന്റെ നിയമമാണ് സമാധാനത്തിന്റെ ആണിക്കല്ലെന്ന് ഇനിയെങ്കിലും തിരിച്ചറിയണമെന്നും ഓർത്തഡോക്സ് സഭ.