കോട്ടയം : പാറമ്പുഴ മോസ്കോ കവലയിൽ അമിത വേഗത്തിൽ എത്തിയ വാൻ ഇരുചക്ര വാഹന യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി. അപകടത്തിൽപ്പെട്ടയാളെ വാഹനത്തിനുള്ളിൽ എടുത്തിട്ട സംഘം ആശുപത്രിയിൽ എത്താതെ മുങ്ങി. ഇവർ തന്നെ വിളിച്ചു വരുത്തിയ 108 ആംബുലൻസിലാണ് പരിക്കേറ്റയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. എംആർഎഫ് ജീവനക്കാരൻ പാറമ്പുഴ മോസ്കോ തുരുത്തേൽ കവല സ്വദേശി ജോഷിക്കാണ് അപകടത്തിൽ പരിക്കേറ്റത്.
ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോട് കൂടിയായിരുന്നു അപകടം. എംആർഎഫിലെ ജോലിക്ക് ശേഷം തുരുത്തേൽ കവലയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജോഷി. ഈ സമയം എതിരിൽ നിന്നും എത്തിയ ഇക്കോ പിക്കപ്പ് വാനാണ് അപകടത്തിനിടയാക്കിയത്. അമിതവേഗത്തിൽ മറ്റൊരു വാഹനത്തിനെ മറികടന്ന് എത്തിയ പിക്കപ്പ് വാൻ , ജോഷി സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ ഇടിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ജോഷിയെ ഇത് പിക്കപ്പ് വാഹനത്തിൽ തന്നെ സംഭവ സംഘം സ്ഥലത്തുനിന്നും മാറ്റി. അപകട വിവരം അറിഞ്ഞ് സ്ഥലത്തെത്തിയവരാണ് വാഹനം കണ്ടപ്പോൾ പരിക്കേറ്റത് ജോഷിയ്ക്കാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഇവർ ആദ്യം ജില്ലാ ജനറൽ ആശുപത്രിയിൽ പരിശോധന നടത്തിയെങ്കിലും ജോഷിയെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് ഇവർ കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ അന്വേഷണത്തിലാണ് ജോഷി ഇവിടെ ചികിത്സയിൽ കഴിയുന്ന വിവരം അറിഞ്ഞത്. തുടർന്ന്, നടത്തിയ പരിശോധനയിലാണ് അപകടത്തിനിടയാക്കിയ വാഹനത്തിൽ ജോഷിയെ കേറ്റി കൊണ്ടുപോയ ശേഷം 108 ആംബുലൻസ് വിളിച്ചുവരുത്തിയശേഷം വാഹനത്തിലുണ്ടായിരുന്ന സംഘം മുങ്ങിയതായി തിരിച്ചറിഞ്ഞത്. സാരമായി പരിക്കേറ്റ ജോഷി കാരിത്താസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.