കോട്ടയം: കോട്ടയം നഗരസഭയിലെ 211 കോടി രൂപയുടെ ക്രമക്കേട് ജില്ലാ ജോയിൻ്റ് ഡയറക്ടറുടെ 22-12-2023 ലെ പ്രത്യേക ഉത്തരവ് പ്രകാരം 15-02-2024 ൽ നടത്തിയ പ്രത്യേക ജില്ലാതല പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളതാണ്. 2023 സെപ്റ്റംബർ മാസ ത്തിലെ ഏഴ് ബാങ്കുകളിലെ റെകൺസിലേഷൻ രേഖ പരിശോധിച്ചാണ് ചെക്കുകളും ഡ്രാഫ്റ്റുകളും പ്രകാരം നഗരസദയിൽ വരവ് രേഖപ്പെടുത്തിയിട്ടുള്ള 211.89 കോടി രൂപ ബാങ്ക് അക്കൗണ്ടിൽ വന്നിട്ടില്ലയെന്ന് കണ്ടെത്തിയത്.
സെപ്റ്റംബർ മാസത്തെ റോൺസി ലേഷൻ പരിശോധിച്ചതിൽ ഇതു കണ്ടെത്തിയത് തിരിച്ചറിഞ്ഞ് 13-10-2023, 18-10-2023, 08-01-2024, 11-01-2024, 21-01-2024, 31-3-2024 എന്നീ തീയതികളിലായി 174.35 കോടി രൂപ വരവ് ഉണ്ടായതായി വ്യാജ കണക്കുണ്ടാക്കി തട്ടിപ്പിനെ മറയിടാൻ ശ്രമിച്ച വിവരമാണ് 06-02-2025 സംസ്ഥാനതല പരിശോധയിൽ കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതുകൂടാതെ 31-03-2024 ൽ മാത്രം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 15.55 കോടി രൂപ വന്നതായി മറ്റൊരു വ്യാജ കണക്കുണ്ടാക്കി. ഇത് കോട്ടയം എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ വാദിക്കുന്നത് പോലെ ക്ലറിക്കൽ മിസ്റ്റേക്ക് അല്ല. വളരെ ബോധപൂർവ്വം ചെക്കുകളും ഡ്രാഫ്റ്റുകളും തിരിമറി നടത്തുകയും അത് കണ്ടുപിടിക്കപ്പെട്ടപ്പോൾ ഓഡിറ്റർമാരെ കബളിപ്പിക്കാൻ ബോധപൂർവ്വം വ്യാജ കണക്കുണ്ടാക്കുകയുമാണ് ചെയ്തിരിക്കുന്നത് ഇത് സംബന്ധിച്ച് 04-02-2025 മുതൽ 07-02-2025 വരെ നടന്ന സംസ്ഥാനതല പരിശോധനയുടെ വിവര ങ്ങൾ എൽഡിഎഫ് പുറത്തുവിടുകയാണ്.
ആ റിപ്പോർട്ടിൽ കണ്ടെത്തിയ ഗൗരവകരമായ മറ്റൊരു കാര്യം മൂടിവെയ്ക്കുന്ന തിന് എം.സന്തോഷ് ആൻ്റ് അസ്സോസിയേറ്റ് എന്ന സ്വകാര്യസ്ഥാപനത്തിന്റെ സേവനം തേടിയതാണ്. സംസ്ഥാന സർക്കാരിൻ്റെ കൺകറൻ്റ് ഓഡിറ്റ് വിഭാഗം അവിടെ എല്ലാ ദിവസവും ജോലിയിലുണ്ട്. അത്തരമൊരു വിഭാഗത്തിനോ മേൽഅധികാരികൾക്കോ അല്ലാതെ നഗരസഭയുടെ കണക്കുകളിലും കംപ്യൂട്ടറുകളിലും പ്രവേശനം അനുവദിക്കു ന്നത് നിയമവിരുദ്ധമാണ്.
സംസ്ഥാനതല പരിശോധനയിൽ ആറ് അക്കൗണ്ടുകളിൽ മാത്രം രണ്ട് കോടിയോളം രൂപയുടെ വ്യത്യാസം നാല് ദിവസത്തെ പരിശോധനയിൽ കണ്ടെത്തി കഴിഞ്ഞു. പണാപഹരണം, വ്യാജ രേഖ ചമയ്ക്കൽ തുടങ്ങിയ ക്രിമിനൽ കുറ്റങ്ങളാണ് നഗരസഭയിൽ ഭരണനേതൃത്വം ചെയ്തുകൊണ്ടിരിക്കുന്നത്.
വിജിലൻസ് കേസ് എടുത്ത് അന്വേഷിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് ഉറപ്പു നൽകിയിട്ടുണ്ട്. യുഡിഎഫ് നേതാക്കൾ മറുപടി പറയാതെ ഓരോ ദിവസവും നുണ പ്രചരിപ്പി ക്കുകയാണ്. 22 എൽഡിഎഫ് കൗൺസിലർമാർ ഒരുമിച്ച് ആവശ്യപ്പെട്ട പ്രകാരം ചേർന്ന പ്രത്യേക കൗൺസിൽ യോഗം അനന്തമായി നീട്ടികൊണ്ട് പോയി ഭരണസ്തംഭനമുണ്ടാ യിരിക്കുകയാണ്.
യുഡിഎഫിൻ്റെ ചെയർപേഴ്സണും വൈസ് ചെയർപേഴ്സണും ഉടൻ രാജിവെയ്ക്കണമെന്ന് എൽഡിഎഫ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. യോഗത്തിൽ അഡ്വ.വി.ബി.ബിനു അദ്ധ്യക്ഷത വഹിച്ചു എൽഡിഎഫ് കൺവീനർ ലോപ്പസ് മാത്യു. അഡ്വ.കെ.അനിൽകുമാർ, റ്റി.ആർ.രഘുനാഥ്, എം.റ്റി.കുര്യൻ, രാജീവ് നെല്ലിക്കുന്നേൽ, പോൾസൺ പീറ്റർ, ഫ്രാൻസിസ് തോമസ്, സണ്ണി തെക്കേടം എന്നിവർ പങ്കെടുത്തു.