കോട്ടയം : എ,എസ്, കെ, ഡ്രൈവേഴ്സ് കൂട്ടായ്മ വാർഷിക സമ്മേളനവും കുടുംബ സംഗമവും കോട്ടയം ഗവൺമെന്റ് റസ്റ്റ് ഹൗസ് ന്യൂ ഹാളിൽ നടത്തി. പ്രസിഡണ്ട് സുശാന്ത് അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കോട്ടയം മുനിസിപ്പൽ കൗൺസിലർ ഷീന ബിനു, സെക്രട്ടറി സന്തോഷ് തുടങ്ങിയവർ ആശംസ അറിയിച്ചു. കോട്ടയം എൻഫോഴ്സ്മെന്റ് ആർ ടി ഒ സി ശ്യാം ട്രാഫിക് ബോധവൽക്കരണ ക്ലാസ് എടുക്കുകയും ചെയ്തു. ഉച്ചക്കുശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി.
Advertisements