കോട്ടയം : അന്തരിച്ച സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി റസലിന്റെ മൃതദേഹം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീൽ എത്തിച്ചു. രാവിലെ ഏഴരക്ക് ചൈന്നൈയില്‍ നിന്നുള്ള വിമാനത്തില്‍ കൊച്ചിയിലെത്തിച്ച മൃതദേഹം പാർട്ടി പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം, എറണാകുളം ജില്ലാ സെക്രട്ടറി സി.എം മോഹനൻ, കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും ചേർന്നാണ് ഏറ്റുവാങ്ങിയത്.
മൃതദേഹം 12.15 മണിക്ക് കോട്ടയത്ത് ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിച്ച് പൊതുദർശനത്തിന് വച്ചു
2 മണി വരെ ഇവിടെ പൊതുജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ അവസരമുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
.തുടർന്ന് ചങ്ങനാശ്ശേരി ഏരിയ കമ്മിറ്റി ഓഫീസിലും പൊതുദർശനം ഉണ്ടാവും. മുതിർന്ന സിപിഎം നേതാക്കള്‍ അന്തിമോപചാരം അർപ്പിക്കും. സംസ്കാരം നാളെ നടക്കും.