കോട്ടയം : കോട്ടയം നഗരമധ്യത്തിൽ പൊലീസിൻ്റെ എം ഡി എം എ വേട്ട. ബാംഗ്ലൂരിൽ 1.86 ഗ്രാം എം ഡി എം എ കടത്തിയ മൂലവട്ടം സ്വദേശിയായ യുവാവ് പിടിയിൽ. മൂലവട്ടം മുപ്പായിക്കാട് ചെറിയറയ്ക്കൽ സച്ചിൻ സാമിനെ (25) യാണ് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സംഘം പിടികൂടിയത്. ശനിയാഴ്ച രാവിലെ കോട്ടയം ബേക്കർ ജംഗ്ഷനിൽ നിന്നുമാണ് ഇയാളെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ബാംഗ്ലൂരിൽ നിന്നും 1.865 ഗ്രാം വിൽപ്പനയ്ക്ക് എത്തിച്ചതാണ് സച്ചിൻ എന്ന് പൊലീസ് പറയുന്നു. ബാംഗ്ലൂരിൽ നഴ്സിങ്ങ് വിദ്യാർത്ഥിയാണ് സച്ചിൻ. ബാംഗ്ലൂരിൽ നിന്നും നാട്ടിൽ എം ഡി എം എയുമായി എത്തിയ സച്ചിനെ കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.ആർ പ്രശാന്ത് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
കോട്ടയം നഗരമധ്യത്തിൽ പൊലീസിൻ്റെ എം ഡി എം എ വേട്ട : ബാംഗ്ലൂരിൽ നിന്ന് 1.86 ഗ്രാം എം ഡി എം എ കടത്തിയ മൂലവട്ടം സ്വദേശിയായ യുവാവ് പിടിയിൽ
