പനച്ചിക്കാട് : രക്തസാക്ഷി ഷുഹൈബിന്റെ രക്തസാക്ഷി ദിനത്തിൽ .യൂത്ത് കോൺഗ്രസ് പനച്ചിക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടത്തി. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് റോഷിൻ ഫിലിപ്പ് നീലംചിറ യോഗത്തിൽ അധ്യക്ഷത വഹിച്ചു. യോഗം സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മറിയപ്പള്ളി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പനച്ചിക്കാട് മണ്ഡലം പ്രസിഡന്റ് ഇട്ടി അലക്സ് മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സോഷ്യൽ മീഡിയ കോർഡിനേറ്റർ അരുൺ മർക്കോസ് മാടപ്പാട്ട് ,
മണ്ഡലം സെക്രട്ടറിമാരായ കർണ്ണൻ ചാന്നാനിക്കാട്,ശ്രീക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.
Advertisements