കലുങ്കിലിരുന്ന കഥ പറയുന്ന അമ്മാവനായി അഖിൽമാരാർ; ഫാക്ടും ഫിഗേഴ്‌സും ചോദിച്ചപ്പോൾ മറുപടി ബബബ…! ഹാഷ്മിയുടെ ചോദ്യങ്ങൾക്കു മുന്നിൽ ഉത്തരം മുട്ടിയ അഖിൽ മാരാരുടെ ജനകീയ കോടതി സോഷ്യൽ മീഡിയയിൽ വൈറൽ; കേരള ധ്രുവ് ആകാൻ പരിശ്രമിക്കുന്ന അഖിൽ മാരാറിന്റെ പരാക്രമ വീഡിയോ കാണാം

കോട്ടയം: വയനാട് ദുരന്തം ഉണ്ടായപ്പോൾ മുതൽ സോഷ്യൽ മീഡിയയിൽ ആന്റി സിഎംഡിആർഎഫ് ക്യാമ്പെയിൻ നടത്തുകയായിരുന്നു അഖിൽ മാരാർ. മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് രംഗത്ത് എത്തുകയും, ഇതോടൊപ്പം സിഎംഡിആർഎഫിലേയ്ക്ക് സംഭാവന ചെയ്യുകയും ചെയ്യരുത് എന്ന് പ്രഖ്യാപിക്കുകയും ചെയ്ത അഖിൽ മാരാർ ആയിരുന്നു കഴിഞ്ഞ ദിവസം നടന്ന 24 ന്യൂസിന്റെ ജനകീയ കോടതിയിൽ അതിഥി. എന്നാൽ, ഒരു മണിക്കൂർ അടുത്ത് നടന്ന പരിപാടിയിലൂടെ അഖിൽ മാരാരുടെ നിലവാരം എന്താണ് എന്നും, സോഷ്യൽ മീഡിയയിൽ അഖിൽ കാട്ടുന്ന പൊള്ളത്തരം എന്താണ് എന്നും കൃത്യമായി വ്യക്തമായി.

Advertisements

മാധ്യമപ്രവർത്തകനും പരിപാടിയുടെ അവതാരകനുമായ ഹാഷ്മി താജ് ഇബ്രാഹിമിന്റെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി പറയാനില്ലാതെ ഒച്ചയും വച്ച് ബഹളവുമുണ്ടാക്കി രക്ഷപെടാനുള്ള നീക്കമായിരുന്നു അഖിൽ മാരാർ നടത്തിയത്. ഫാക്ടും ഫിഗേഴ്‌സും വച്ചു സംസാരിക്കാൻ ഹാഷ്മി പറയുമ്പോൾ , കലുങ്കിലിരുന്ന് സംസാരിക്കുന്ന അമ്മാവന്മാരുടെ മനസ്ഥിതിയിലായിരുന്നു അഖിൽ മാരാരുടെ സംസാരം. ഫാക്ടും ഫിഗേഴ്‌സുമില്ലാതെ തനിക്ക് വായിൽ തോന്നിയത് വിളിച്ചു പറയരുതേ എന്ന് പല തവണ ഹാഷ്മിയ്ക്കു പോലും പറയേണ്ടി വന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബിഗ്‌ബോസ് എന്ന ഷോയുടെ മാത്രം വിന്നറായി എന്നത് കൊണ്ട്, ആരാധിക്കാനും കമന്റിടാനും കുറച്ച് ആളുകൾ കൂടെയുണ്ട് എന്നത് കൊണ്ട് എന്തും വിളിച്ചു പറയുന്നതും, വിളിച്ച് പറയുന്നതെല്ലാം സത്യവും ആകുമെന്ന് ധരിക്കരുതെന്ന് ഓർമ്മിക്കുന്നതാണ് അഖിൽ മാരാരുടെ ജനകീയ കോടതി അഭിമുഖം. ഫാക്ടും ഫിഗറുമില്ലാതെ വായിൽ തോന്നിയത് വിളിച്ചു പറയാൻ ആർക്കും പറ്റും, അത് ജനങ്ങളെ തെറ്റിധരിപ്പിക്കുമെന്ന് മനസിലാക്കണമെന്ന ജഡ്ജമെന്റോട് കൂടിയാണ് ജനകീയ കോടതി അവസാനിക്കുന്നതും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.