വൈക്കം: കോട്ടയം ജില്ല കുടുംബശ്രീ മിഷൻ, കുടുംബശ്രീ തലയാഴം സിഡിഎസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിഷു വിപണി ആരംഭിച്ചു.കുടുംബശ്രീ ജെ എൽജി ഗ്രൂപ്പ് സമാഹരിച്ച പഴം പച്ചക്കറികളും കുടുംബശ്രീ ചെറുകിട സംരംഭങ്ങൾ തയ്യാറാക്കിയ മുളക് പൊടി, മല്ലിപ്പൊടി തുടങ്ങിയ കറിക്കൂട്ടുകളുമാണ് മിതമായ നിരക്കിൽ വിഷു വിപണിയിൽ വിൽക്കുന്നത്. 13നു വൈകുന്നേരംവരെ ചന്ത തുറന്ന് പ്രവർത്തിക്കും. തലയാഴം പഞ്ചായത്ത് പ്രസിഡൻ്റ് രമേഷ് പി. ദാസ് വിഷു വിപണിയുടെ ഉദ്ഘാടനം നിർവഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ മരിയ ജുഡീത്ത അധ്യക്ഷത വഹിച്ചു. സിഡിഎസ് അംഗങ്ങളായ സന്ധ്യ പ്രസന്നൻ, പി.കെ. സ്മിത, ജയശ്രീ അനിൽകുമാർ, എം ഇസി അംഗങ്ങളായ സുധാമോൾ, വി.പി. വിദ്യ, അഗ്രി സി ആർ പി നിഷമോൾ തുടങ്ങിയവർ സംബന്ധിച്ചു.
Advertisements