വത്തിക്കാന്‍ സിറ്റി: ആരോഗ്യപരമായ ബുദ്ധിമുട്ടകള്‍ക്കിടയിലും കത്തോലിക്ക വിശ്വാസികള്‍ക്ക് സര്‍പ്രൈസ് നല്‍കി ഫ്രാന്‍സിസ് പാപ്പ പൊതുവേദിയിലെത്തി.ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഫ്രാന്‍സിസ് പാപ്പ ആശുപത്രി വിട്ട ശേഷം ആദ്യമായാണ് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. മാര്‍പാപ്പ അപ്രതീക്ഷിതമായി മുന്നിലെത്തിപ്പോള്‍ കൈയടികളോടെയും ആര്‍പ്പുവിളികളോടെയുമാണ് പതിനായിരക്കണക്കിന് വിശ്വാസികള്‍ സ്വീകരിച്ചത്.
മൂക്കില്‍ ഓക്‌സിജന്‍ ട്യൂബുകള്‍ ഘടിപ്പിച്ച് വീല്‍ചെയറില്‍ പുഞ്ചിരിയോടെയാണ് മാര്‍പാപ്പ വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലെ അള്‍ത്താരയുടെ മുന്നിലേക്ക് എത്തിയത്. ഞായറാഴ്ച്ച നടന്ന രോഗികളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും ജൂബിലിയാചരണത്തോടനുബന്ധിച്ചുള്ള ദിവ്യബലിയിലാണ് മാര്‍പാപ്പ പങ്കെടുത്തത്. എല്ലാവര്‍ക്കും ഞായറാഴ്ച ആശംസകള്‍ നേരുന്നുവെന്നും പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദിയുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചികിത്സ കഴിഞ്ഞ് മാര്‍ച്ച് 23-നാണ് 88 കാരനായ മാര്‍പാപ്പ ആശുപത്രി വിട്ടത്. അഞ്ച് ആഴ്ചയിലധികം നീണ്ട ചികിത്സയ്ക്ക് ശേഷം റോമിലെ ജെമെല്ലി ആശുപത്രിയില്‍ നിന്നും അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്തിരുന്നു. അതിനു ശേഷം ആദ്യമായാണ് പാപ്പ പൊതുജനങ്ങള്‍ക്ക് മുന്നിലെത്തുന്നത്.
ഫെബ്രുവരി 14 നാണ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍പാപ്പയായുള്ള 12 വര്‍ഷത്തെ ആത്മീയ ജീവിതത്തിനിടെ ഏറ്റവും ഗുരുതരമായ ആരോഗ്യ പ്രതിസന്ധിയിലൂടെയാണ് പാപ്പ കടന്നുപോയത്. ഇരു ശ്വാസകോശങ്ങള്‍ക്കും ബാധിച്ച കടുത്ത ന്യുമോണിയ കൂടാതെ കാല്‍മുട്ടു വേദന ഉള്‍പ്പെടെയുള്ള മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും പാപ്പയെ അലട്ടുന്നുണ്ട്.
മരണത്തിന്റെ വക്കോളമെത്തിയ ശേഷമാണ് പാപ്പ ജീവിതത്തിലേക്കു തിരിച്ചുവന്നത്. ഛര്‍ദിയെ തുടര്‍ന്നുള്ള ശ്വാസതടസമാണ് മാര്‍പാപ്പയുടെ ആരോഗ്യനില വഷളാക്കിയത്. പിന്നീട് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായതോടെയാണ് ആശുപത്രി വിട്ടത്. ആശുപത്രി വിട്ട മാര്‍പാപ്പയ്ക്ക് രണ്ട് മാസത്തെ പരിപൂര്‍ണ വിശ്രമമാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ഞായറാഴ്ചത്തെ പാപ്പയുടെ പൊതുവേദിയിലെ സാന്നിധ്യം ലോകമെമ്ബാടുമുള്ള കത്തോലിക്കാ വിശ്വാസികള്‍ക്ക് വലിയ ആശ്വാസം നല്‍കി. ഏപ്രില്‍ രണ്ടാം വാരത്തില്‍ നടക്കുന്ന വിശുദ്ധവാര തിരുക്കര്‍മങ്ങളില്‍ പാപ്പ മുഖ്യ കാര്‍മ്മികത്വം വഹിക്കുമോ എന്ന കാര്യത്തില്‍ വത്തിക്കാന്‍ ഇപ്പോഴും വ്യക്തത വരുത്തിയിട്ടില്ല.
അതേസമയം, ഏപ്രില്‍ 8ന് വത്തിക്കാനിലെ വസതിയില്‍ ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന് കൂടിക്കാഴ്ചയ്ക്കു സമയം അനുവദിച്ചിരുന്നെങ്കിലും സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമുള്ള സാഹചര്യത്തില്‍ ചാള്‍സ് രാജാവ് കൂടിക്കാഴ്ച റദ്ദാക്കി. യാത്ര ചെയ്യാനും സാധാരണക്കാരായ ജനങ്ങളുമായി ഏറെ അടുത്തിടപഴകാനും താല്‍പര്യപെടുന്ന ഫ്രാന്‍സിസ് പാപ്പ ശാരീരിക അവശതകള്‍ക്കിടയിലും നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.