പൂവരണി : ജനങ്ങളുടെ ആരോഗ്യ സംരക്ഷിക്കുന്നതിനും, ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർണായക പങ്കാണ് വഹിക്കാൻ ഉള്ളതെന്ന് ജോസ് കെ മാണി എം.പി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പൂവരണി പള്ളിക്ക് സമീപം പി.ഡബ്ല്യു.ഡി. റോഡ് സൈഡിൽ നിർമ്മിച്ച ഓപ്പൺ ജിം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം മദ്യ,മയക്കുമരുന്ന് ലഹരിയിൽ നി ന്നു യുവജനങ്ങളെ അകറ്റുന്നതിന് ഇതുപോലുള്ളആരോഗ്യ സംരക്ഷണകേന്ദ്രങ്ങൾ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജീവിതശൈലി രോഗങ്ങൾ പരമാവധികുറയ്ക്കുകഎന്ന ഉദ്ദേശത്തോടെയാണ് ഓപ്പൺ ജിം നിർമ്മിച്ചിരിക്കുന്നത് എന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ പറഞ്ഞു. വിദ്യാർത്ഥികൾക്കും, യുവജനങ്ങൾക്കും, പ്രായമായവർക്കും , വനിതകൾക്കും ഒരേപോലെ ഉപയോഗിക്കാവുന്ന രീതിയിലാണ് ജിം ക്രമീകരിച്ചിരിക്കുന്നത്. ഒൻപത് ഉപകരണങ്ങളിലായി ഒരേസമയം പത്ത് പേർക്ക് വ്യായാമം ചെയ്യാൻ കഴിയും. പാലാ – പൊൻകുന്നം റൂട്ടിൽ യാത്ര ചെയ്യുന്നവർക്ക് വാഹനങ്ങൾ നിർത്തി ഏതുസമയത്തും വ്യായാമം ചെയ്യുന്നതിന് സാധിക്കുന്നതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൂർണ്ണമായും സൗജന്യമായി ഉപകരണങ്ങൾ ഉപയോഗിക്കാമെന്ന പ്രത്യേകതയുമുണ്ട്.ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി മീനച്ചിൽ പഞ്ചായത്തിലെ വിളക്കും മരുതിൽ ഇൻഡോർ ഷട്ടിൽ ബാഡ്മിന്റൺ കോർട്ടും നിർമ്മിച്ചിട്ടുണ്ട്. ഭരണങ്ങാനം പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് വനിത ഫിറ്റ്നസ് സെൻറർ ഏതാനും ദിവസങ്ങൾക്കകം നിർമ്മാണം ആരംഭിക്കുമെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ പറഞ്ഞു. കനത്ത മഴയിലും ആവേശം ചോരാതെ നൂറുകണക്കിനാളുകൾ ഉദ്ഘാടനത്തിൽ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡൻറ് സോജൻ തൊടുക അധ്യക്ഷത വഹിച്ചു ജോസ് കെ മാണി എം. പി ഓപ്പൺ ജിം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഹേമലത പ്രേംസാഗർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പദ്ധതി വിശദീകരണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി ജോർജ്, ലിൻസി മാർട്ടിൻ, സാജോ പൂവത്താനി, ജോയി കുഴിപാല , ബിജു തുണ്ടിയിൽ, ബിജു കുമ്പളം ന്താനം, ബിന്ദു ശശികുമാർ, ബിനോയ് നരിതൂക്കിൽ, ജോസ് പാറേക്കാട്ട് ,കെ. പി ജോസഫ്, മാത്യു നരിതൂക്കിൽ , അനിൽ മത്തായി, ശ്രീലത ഹരിദാസ്,ജിനുവാട്ടപ്പള്ളി,അജേഷ് പൊയ്യo പ്ലാക്കൽ, ജോർജുകുട്ടി മാളിയേക്കൽ, ടോമി പുല്ലാട്ട്, സിബി ഈറ്റത്തോട്ട് , പി .ടി ജോസഫ് പന്തലാനി ,തോമസ് നീലിയറ തുടങ്ങിയവർ പ്രസംഗിച്ചു.