തിരുവനന്തപുരം: കേരളത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ച ഷാരോണ്‍ കൊലക്കേസിൽ ഗ്രീഷ്മയ്ക്ക് വധശിക്ഷ. മറ്റൊരാളെ വിവാഹം ചെയ്യാൻ ഷാരോണിനെ അതിവിദഗ്ധമായിട്ടായിരുന്നു കാമുകിയായ ഗ്രീഷ്മ കൊലപ്പെടുത്തിയത്.കൊലയ്ക്ക് മുൻപും ശേഷവും ഗ്രീഷ്മ നടത്തിയ നീക്കങ്ങള്‍ സിനിമാ കഥയെ പോലും ഞെട്ടിക്കുന്നത് ആയിരുന്നു. മാസങ്ങള്‍ക്ക് നീണ്ട വിചാരണയ്‌ക്കൊടുവിലാണ് ഗ്രീഷ്മയ്ക്ക് കോടതി ശിക്ഷ വിധിച്ചത്. തിരുവനന്തപുരം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ആയിരുന്നു കേസ് അന്വേഷിച്ചത്. അന്വേഷണത്തിനിടെ ഗ്രീഷ്മയുടെ മനസ് അറിയാനുള്ള ശ്രമം ഉദ്യോഗസ്ഥർ നടത്തിയിരുന്നു. കുറ്റം ചെയ്തതില്‍ യാതൊരു കൂസലും ഗ്രീഷ്മയ്ക്ക് ഉണ്ടായിരുന്നില്ല. പ്രതിയാണെന്ന പേടി പോലും ഗ്രീഷ്മയ്ക്ക് ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.എന്തുകൊണ്ടാണ് ഷാരോണിനെ കൊലപ്പെടുത്തിയത് എന്ന് ഉദ്യോഗസ്ഥരില്‍ ചിലർ ഗ്രീഷ്മയോട് ചോദിച്ചിരുന്നു. ഇതിന് തിരികെ ലഭിച്ച മറുപടി അക്ഷരാർത്ഥത്തില്‍ ഞെട്ടിക്കുന്നത് ആയിരുന്നു.ഷാരോണിനൊപ്പം ജീവിക്കാൻ ആഗ്രഹമില്ല, ഒഴിവാകാൻ പറഞ്ഞിട്ട് പോകുന്നുമില്ല. കൊല്ലുകയല്ലാതെ വേറെ മാർഗ്ഗം ഇല്ലാത്തതുകൊണ്ട് ചെയ്തു. ശിക്ഷ കിട്ടുമെന്ന് അറിയാം. കൂടിപ്പോയാല്‍ ജീവപര്യന്തം. 38 വയസ്സില്‍ പുറത്തിറങ്ങാം. അതുകഴിഞ്ഞ് ജീവിച്ചോളാം- ഇങ്ങനെ ആയിരുന്നു ഗ്രീഷ്മ നല്‍കിയ മറുപടി.