കുഞ്ഞു കുട്ടിയുടെ എഴുപതാമത് രക്തസാക്ഷി അനുസ്മരണം

എരുമേലി: രക്തസാക്ഷി കുഞ്ഞു കുട്ടിയുടെ എഴുപതാമത് രക്തസാക്ഷി അനുസ്മരണം എരുമേലി എസ്റ്റേറ്റിലെ പ്രൊപ്പോസ് രക്തസാക്ഷി സ്മൃതി മണ്ഡപത്തിൽ നടന്നു അഖില കേരള പ്ലാന്റേഷൻ ലേബർ യൂണിയൻ ജനറൽ സെക്രട്ടറി സിജു കൈതമറ്റം അനുസ്മരണ ഉദ്ഘാടന കർമ്മം നിർവഹിച്ചു. സംസാരിച്ചു മൃഗ സദൃശ്യമാകുന്ന രീതിയിൽ ജോലി ചെയ്യുവാൻ വിധിക്കപ്പെട്ട പാവപ്പെട്ട തൊഴിലാളി വർഗ്ഗത്തെ പൊരുതുന്ന ശക്തിയാക്കി മാറ്റുവാൻ അഹോരാത്രം പോരാടിയ സഖാവ് ശ്രീകണ്ഠൻ നായരോടും, പി പി വർഗീസിനോട് ഒപ്പം ട്രേഡ് യൂണിയൻ പ്രവർത്തനം നടത്തിയതിന് പാലാ മഠത്തിന്റെ ഗുണ്ടകളുടെ കടാരയ്ക്ക് ഇരയായ അനശ്വര രക്തസാക്ഷി ആയിരുന്നു കുഞ്ഞു കുട്ടി തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാട്ടം നടത്തിയതിന് ജീവിതം തന്നെ ബലിയർപ്പിക്കേണ്ടി വന്നു. അഖില കേരള പ്ലാന്റേഷൻ ലേബർ യൂണിയൻ വർക്കിംഗ് പ്രസിഡണ്ട് ഇ.പി.തങ്കപ്പൻ അധ്യക്ഷത വഹിച്ചു രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനക്കുശേഷം ഡോക്ടർ എൻ. സദാനന്ദൻ പതാക ഉയർത്തി, പി കെ റസാക്ക് എ ആർ ബാലചന്ദ്രൻ, എ കെ സി ബി, കെ ഡി മണി, കെ പി ബാബു, എ കെ സതീഷ് കുമാർ എന്നിവർ അനുസ്മരണം രേഖപ്പെടുത്തി സംസാരിച്ചു

Advertisements

Hot Topics

Related Articles