നിയന്ത്രണം വിട്ട സ്കൂട്ടർ ഇടിച്ച് അപകടം; വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ ഗോപുര വാതിൽ തകർന്നു : വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെവടക്കേ ഗോപുര നടയിലാണ്അപകടം

വൈക്കം: ഇരുചക്ര വാഹനം ഇടച്ച് കയറി വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ വടക്കു ഭാഗത്തുള്ള പ്രധാന ഗോപുര വാതിൽ തകർന്നു. നിയന്ത്രണം വിട്ട സ്കൂട്ടർ അടച്ചിട്ടിരുന്ന ക്ഷേത്ര ഗോപുരത്തിലേക്ക് ഇടിച്ചു കയറിയാണ് അപകടം. വ്യാഴാഴ്ച വൈകിട്ട് 3 മണിയോടെയാണ് അപകടം ഉണ്ടായത്. യുവതി ഓടിച്ചിരുന്ന ഡൽഹി രജിസ്ട്രേഷനിലുള്ള സ്കൂട്ടർ ഗോപുരവാതിലിൻ്റെ ഒരു പാളി തകർത്ത് ക്ഷേത്ര മുറ്റത്തേക്ക് കയറിയാണ് നിന്നത്.

Advertisements

സാരാമായി പരിക്കേറ്റ യുവതിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൻ്റെ മുൻവശം തകർന്നു. സംഭവ സമയത്ത് ഈ ഭാഗത്ത് ഭക്തനങ്ങൾ ആരും ഇല്ലാതിരുന്നതിനാൽ കൂടുതൽ ദുരന്തം ഒഴിവായി. ക്ഷേത്രത്തിലെ ഉച്ചപൂജക്കും പ്രാതലിനും ശേഷം 2 മണിയോടെ അടക്കുന്ന ഗോപുരം വൈകിട്ട് 4 ന് ശേഷമാണ് വീണ്ടും തുറക്കുക അതിനാലാണ് ഈ സമയത്ത് ആരും ഇല്ലാതിരുന്നത്. വൈക്കം പോലിസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.

Hot Topics

Related Articles