പാലായുടെ വിവിധ ഭാഗങ്ങളിൽ അപകടങ്ങൾ : അഞ്ച് പേർക്ക് പരുക്കേറ്റു

പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് പള്ളിക്കത്തോട് സ്വദേശി ടി.സി.ആന്റണിക്ക് ( 65) പരുക്കേറ്റു. പള്ളിക്കത്തോട് വച്ച് ഉച്ചകഴിഞ്ഞായിരുന്നു അപകടം.ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കൊല്ലം സ്വദേശികളായ പാലായിൽ താമസിക്കുന്ന ലിജോയ് ( 44) ഭാര്യ ജാസ്മിൻ ( 38) എന്നിവർക്ക് പരുക്കേറ്റു. രാവിലെ ചേർപ്പുങ്കൽ ഭാഗത്ത് വച്ചായിരുന്നു അപകടം.കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു മുത്തോലി സ്വദേശി അലക്സ് ജോസിന് ( 29) പരുക്കേറ്റു. 3.30യോടെ മുത്തോലി ഭാഗത്ത് വച്ചായിരുന്നു അപകടം. കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മുണ്ടക്കയം സ്വദേശി രചന സക്കീറിന് ( 54) പരുക്കേറ്റു. 3.30യോടെ പള്ളിക്കത്തോട് തറക്കുന്ന് ഭാഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles