കോട്ടയം : കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ട് വെട്ടിപ്പിലെ മൂന്നു കോടി രൂപയുടെ പങ്ക് സിപിഎം നേതാക്കൾക്ക്
ലഭിച്ചതിനാലാണ് അത് അട്ടിമറിക്കാൻ കോൺഗ്രസ് പിന്തുണയോടെ അവിശ്വാസം കൊണ്ടുവന്നതെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് ജി. ലിജിൻ ലാൽ ആരോപിച്ചു. അഴിമതിയിലും ക്രമക്കേടിലും എല്ലാം ഭായി ഭായി ആണ് ഇരുമുന്നണികളും. പെൻഷൻ ഫണ്ട് വെട്ടിപ്പ് നടത്തിയത് ഇടതുസഹയാത്രികനായ എൻജിഒ യൂണിയൻ നേതാവാണ്. ആഴ്ചകൾ പിന്നിട്ടിട്ടും പ്രതിയായ അഖിലിനെ കണ്ടുപിടിക്കാതെ’ പരസ്പരം നാടകം കളിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒടുവിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. പ്രതി എവിടെയെന്ന് സംരക്ഷണം നൽകുന്നവർക്ക് നന്നായി അറിയാം. വൈക്കത്തേക്ക് സ്ഥലംമാറ്റിയിട്ടും നഗരസഭയിൽ വന്ന് വീണ്ടും ഫണ്ട് മാറ്റാൻ അവസരം ഒരുക്കുകയാണ് ചെയ്തത്. ഇതിലേക്കായിഭാരതമ്യേന പരിചയം കുറഞ്ഞ നഴ്സിനെ പെൻഷൻ വിഭാഗത്തിൽ നിയോഗിച്ചു. ഈ വിഭാഗത്തിന്റെ മേൽനോട്ടം വഹിക്കുന്ന നഗരസഭാ സെക്രട്ടറിക്കെതിരെ ഇതുവരെ ഒരു നടപടിയുമെടുത്തിട്ടില്ല. സിപിഎം കോൺഗ്രസ് കൂട്ടുകച്ചവടത്തിന് കുടപിടിക്കുകയല്ല ബിജെപിയുടെ കടമ.ഭരണസമിതിയെ വീഴ്ത്താനോ വാഴിക്കാനോ ഉള്ള നീണത്തിന് ചൂട്ടുപിടിക്കാനും തങ്ങളെ കിട്ടില്ല.