സാമുദായികമൈത്രി തകർക്കാനുള്ള നീക്കം ആപത്ത് : മെക്ക

കോട്ടയം : കേരളത്തിൻ്റെ സാമുദായികമൈത്രി തകർക്കാനുള്ള നീക്കം അങ്ങേയറ്റം ആപൽകരവും അപലപനീയവുമാണെന്ന് മെക്ക കോട്ടയം ജില്ലാ കൺവൻഷനോടനുബന്ധിച്ച് നടന്ന മുസ്‌ലിം നേതൃസംഗമം അഭിപ്രായപ്പെട്ടു. സമുദായ നേതാക്കൾതന്നെ തെറ്റിദ്ധാരണകളും കുപ്രചരണങ്ങളും നടത്തി കേരളത്തിൻ്റെ സാമൂഹ്യാന്തരീക്ഷം കലുഷിതമാക്കുമ്പോഴും സർക്കാർ പുലർത്തുന്ന നിസംഗതയിൽ യോഗം ഉത്ഘണ്ഠ രേഖപ്പെടുത്തി. സർക്കാർ മുൻകൈയ്യെടുത്തു രൂപീകരിച്ച നവോത്ഥാന സംരക്ഷണ സമിതിയുടെ അധ്യക്ഷസ്ഥാനത്തു നിന്നും വർഗീയവിഷം ചീറ്റുന്ന വെള്ളാപ്പള്ളി നടേശനെ പുറത്താക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

Advertisements

 2021ൽ പൂർത്തിയാക്കേണ്ടിയിരുന്ന ദശവാർഷിക സെൻസസ് അടിയന്തരമായി നടപ്പാക്കുകയും സാമൂഹിക സാമ്പത്തിക ജാതി സെൻസസും നടപ്പാക്കണം.സർക്കാർ സർവ്വീസിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ജാതി തിരിച്ചുള്ള കണക്ക് പ്രസിദ്ധീകരിക്കാൻ സർക്കാർ സന്നദ്ധമാകണമെന്നും യോഗം ആവശ്യപ്പെട്ടു. മെക്ക സംസ്ഥാന ജനറൽ സെക്രട്ടറി എം അഖ്നിസിൻ്റെ അധ്യക്ഷതയിൽ നടന്ന സംഗമം സംസ്ഥാന പ്രസിഡൻ്റ് പ്രൊഫ (ഡോ) പി നസീർ ഉദ്ഘാടനം ചെയ്തു. ഹെഡ് ക്വാർട്ടേഴ്സ് സെക്രട്ടറി എൻ കെ അലി ആമുഖഭാഷണം നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിവിധ സംഘടനാനേതാക്കളായ മുഹമ്മദ് നദീർ മൗലവി ഈരാറ്റുപേട്ട, എം എ നൗഫൽ,എൻ ഹബീബ്,നൂറുദീൻ മേത്തർ,സാദിഖ് മൗലവി അൽഖാസിമി,അമീൻ ഷാ കോട്ടയം,അൻവർ താഴത്തങ്ങാടി,ഇബ്രാഹീം കുട്ടി കുലശേഖരപുരം, അൻഷാദ് അതിരമ്പുഴ, അഡ്വ മുജീബ് റഹുമാൻ,എം എസ് നൗഷാദ്,കലാം തലയോലപ്പറമ്പ്,റാഷിദ് കുമ്മനം,അഡ്വ മുസ്തഫ,ഡോ ഇ സുലൈമാൻ,ഡോ ദിൽഷാദ്,ഡോ എ നിസാറുദീൻ,പി പി എം നൗഷാദ് എന്നിവർ സംസാരിച്ചു. സംഗമത്തിന് മെക്ക സംസ്ഥാന ഭാരവാഹികളായ പ്രൊഫ ഇ എ റഷീദ്, എം എ ലത്തീഫ്, കടയ്ക്കൽ ജുനൈദ്,ടി എ അസീസ്, എ എസ് എ റസാഖ്, എ എം ആരീഫ്,വി കെ അലി, ജുനൈദ്ഖാൻ, എം മഹ്മൂദ്, എം എം ഖാൻ, എം എ സലാം ക്ലാപ്പന എന്നിവർ നേതൃത്വം നൽകി.

Hot Topics

Related Articles