കടുത്തുരുത്തി: തകർന്നു കിടക്കുന്ന കടുത്തുരുത്തി -അറുന്നൂറ്റിമംഗലം റോഡിന്റെ ശോചനീയാവസ്‌ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ജനകീയ വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ യോഗം നടന്നു. നാലുവർഷമായി കടുത്തുരുത്തി മുതൽ അറുന്നൂറ്റിമംഗലം വരെയുള്ള അഞ്ചു കിലോമീറ്റർ റോഡ് തകർന്ന്
കിടക്കാൻ തുടങ്ങിയിട്ട് .
ജനങ്ങൾ ഒറ്റയ്ക്കും കൂട്ടമായിട്ടും പല രീതിയിൽ സമരങ്ങൾ നടത്തിയിട്ടും നടപടി ഉണ്ടായില്ല. കുടി വെള്ളപദ്ധതിയുടെ ഭാഗമായി പൈപ്പ് ഇടാൻ വേണ്ടി പൊളിച്ച റോഡ് പിന്നീട് ഈ അവസ്ഥയിൽ കാലങ്ങളോളം തുടരുകയായിരുന്നു. മുഖ്യമന്ത്രി മുതൽ പഞ്ചായത്ത് മെമ്പർ വരെയുള്ള മുഴുവൻ ജനപ്രതിനിധികൾക്കും ഉൾപ്പെടെ നാട്ടുകാർ പരാതി കൊടുത്തിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പകരം പരസ്പരം രാഷ്ട്രീയ ആരോപണങ്ങൾ നിരത്തി ഭരണ പ്രതിപക്ഷ കക്ഷികൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ്
ഈ കെടുകാര്യസ്ഥത അവസാനിപ്പിക്കണം എന്നു ആവശ്യപ്പെട്ടുകൊണ്ട് ജനകീയവേദി നടത്തിയ പ്രതിഷേധ യോഗം മറ്റപ്പള്ളിക്കുന്നു റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് റോബർട് തോട്ടുപുറം ഉദ്ഘാടനം ചെയ്തു. ജനകീയ വേദിയുടെ ചെയർമാൻ പി.പി. വർഗീസ് പുതിയി ടത്തു പറമ്പിൽ അധ്യക്ഷത വഹിച്ചു.
പി ജെ തോമസ് മുഖ്യപ്രഭാഷണം നടത്തി. കടുത്തുരുത്തിയിലെ വിവിധ സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ ടി.സി. ബൈജു, കുഞ്ഞുമോൻ പുളിക്കൽ, വിജയൻ ചീരക്കുഴി, ജനകീയ വേദി പ്രവർത്തകനായ, ധനേഷ് കെ വി, നിർമൽ തമ്പി, അബിഷ് കുര്യൻ, പി. വി രാജു, അറുമുഖൻ, ബെന്നറ്റ് തോമസ്, അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.