കോട്ടയം: കനത്ത മഴ തുടർന്നതോടെ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതോടെ കളക്ടറുടെ ഫെയ്സ്ബുക്ക് പേജിൽ ട്രോൾ മഴ. രാവിലെ 7.19 നാണ് ജില്ലാ കളക്ടർ അവധിയാണ് എന്ന അറിയിപ്പ് പുറത്ത് വിട്ടത്. ഇതിനു പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ഇദ്ദേഹത്തിന്റെ പേജിന് താഴെ കമന്റുമായി ആളുകൾ എത്തിയത്. രാവിലെ ഏഴു മണിയോടെ തന്നെ പല വീടുകളിലും വിദ്യാർത്ഥികളെ സ്കൂളിലേയ്ക്കു വിടുന്നതിനായി ഒരുക്കിക്കഴിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ജില്ലാ കളക്ടറുടെ ഫെയ്സ്ബുക്ക് പേജിൽ അവധി അറിയിപ്പ് എത്തിയത്. ഇതോടെയാണ് വിമർശനവുമായി രംഗത്ത് എത്തിയത്. ഇതാണ് വിമർശനത്തിന് ഇടയാക്കിയത്. വലിയ കമന്റുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിരവധി ആളുകളാണ് വിഷയത്തിൽ കമന്റുമായി രംഗത്ത് എത്തിയിരിക്കുന്നത്.