പെരുമ്പനച്ചി : മാടപ്പള്ളി പഞ്ചായത്തിൽ 17-ാം വാർഡിൽ പെരുമ്പനച്ചി – മുല്ലശ്ശേരി ഭാഗത്ത് റോഡിനെ സമീപത്തായിട്ട് സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോമറിന്റെ സംരക്ഷണ വേലി വലിയൊരു അപകടാവസ്ഥയിൽ ആണ്… സ്കൂൾ കുട്ടികൾ ഉൾപ്പടെ നിരവധി പേർ നടന്നും, വാഹങ്ങളിലുമായിട്ട് പോകുന്ന ഈ റോഡിലെ തുരുമ്പടിച്ച വേലി മാറ്റി ജനങ്ങളുടെ സംരക്ഷണത്തിനായി പുതിയൊരു സംരക്ഷണ വേലി നിർമ്മിക്കണമെന്ന് യൂത്ത് കോൺഗ്രസ് ചങ്ങനാശ്ശേരി ബ്ലോക്ക് ജനറൽ സെക്രട്ടറി ടോണി കുട്ടംപേരൂർ ആവശ്യപ്പെട്ടു.
Advertisements