കടുത്തുരുത്തി: സഞ്ചയനത്തില്‍ പങ്കെടുത്ത് ഹോട്ടലുകാര്‍ എത്തിച്ചു നല്‍കിയ ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ഹോട്ടല്‍ അടച്ചിടാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. കടുത്തുരുത്തി കുരീക്കല്‍ ഹോട്ടലിനെതിരെയാണ് നടപടി. ശനിയാഴ്ച്ച രാത്രിയോടെ ഹോട്ടല്‍ അടയ്ക്കാനും തുടര്‍ന്ന് നിര്‍ദേശിച്ചിരിക്കുന്ന ശുചികരണ പ്രവര്‍ത്തനങ്ങളും അണുനശീകരണവും ആരോഗ്യവകുപ്പിന്റെ മറ്റു നിര്‍ദേശങ്ങള്‍ പാലിക്കാനുമാണ് ഹോട്ടലുടമയോട് ആവശ്യപെട്ടിരിക്കുന്നത്. പരിശോധന നടത്തി അനുമതി നല്‍കിയ ശേഷമെ ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ചു ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തിക്കാനാവുയെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മിനി മാത്യു പറഞ്ഞു. കടുത്തുരുത്തി പാലകരയില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ഹോട്ടലില്‍ നിന്നും എത്തിച്ചു നല്‍കിയ വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിലാണ് ആരോഗ്യ വകുപ്പിന്റെ നടപടി.
കോട്ടയം കടുത്തുരുത്തിയിൽ സഞ്ചയനത്തിന് വിളമ്പിയ ഭക്ഷണത്തിൽ ഭക്ഷ്യ വിഷ ബാധ : കടുത്തുരുത്തി കുരിക്കൽ ഹോട്ടൽ അടച്ചിടാൻ നിർദേശം

Previous article