കോട്ടയം മാഞ്ഞൂരിൽ താറാവ് നോട്ടകാരനെ വള്ളം മറിഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തി : മരിച്ചത് മാഞൂർ സ്വദേശി

മാഞ്ഞൂർ: താറാവ് നോട്ടക്കാരൻ വള്ളം മറിഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തി. മാഞ്ഞൂർ സർക്കാർ ആശുപത്രിക്ക് സമീപം പറക്കാട്ടുപറമ്പിൽ ബാബു (56)നെ മഞ്ഞുർ സൗത്ത് കാട്ടാതടി പുവത്തിനടി പാടശേഖരത്ത് വള്ളം മറിഞ്ഞ് മരിച്ചനിലയിൽ കണ്ടെത്തിയത്. 6 മണിയോടെ പാടത്ത് തീറ്റ തിന്നു കൊണ്ടിരുന്ന താറാവ് ഓട്ടപള്ളി പാലത്തിന് സമീപമുള്ള താറാവിൻ കുട്ടി കയറുകയും ബാബുവിനെ കാണാതെ വന്നതോടെ സമീപവാസികൾ അന്വോ ഷിച്ചപ്പോഴാണ് പാടത്ത് മരിച്ച നിലയിൽ വെള്ളത്തിൽ പൊങ്ങി കടക്കുന്നത് കണ്ടെത്. പുള്ളോംപറമ്പിൽ ചെല്ലപ്പൻ്റെ താറാവ് നോട്ടക്കാരനാ യിരുന്നു. ഉടനെ കടുത്തുരുത്തി പോലിസിൽ വിവരം അറിയിച്ച് കടുത്തുരുത്തിയിൽ നിന്നും ആമ്പുലൻസ് എത്തിച്ച് മുട്ട ചിറ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മൃതശരീരം മാറ്റുകയായിരുന്നു. ഭാര്യ ജാൻസി മക്കൾ ശില്പ , ശില്പി, മരുമക്കൾ ജോൺസൺ, റിബേഷ്.

Advertisements

Hot Topics

Related Articles