കോട്ടയത്ത് നോട്ടയ്ക്ക് വോട്ട് ചെയ്തത് അസംതൃപ്തരായ സിപിഎം പ്രവർത്തകരോ..? കേരള കോൺഗ്രസിനെ വീഴ്ത്തുന്നതിൽ കോട്ടയത്ത് നോട്ടയ്ക്കും പങ്കോ

കോട്ടയം: ഇടതു മുന്നണിയ്‌ക്കൊപ്പം ചേർന്ന കേരള കോൺഗ്രസിനോടുള്ള കലിപ്പ് തീർക്കാൻ സിപിഎം പ്രവർത്തകർ ഇക്കുറി നോട്ടയ്ക്ക് കുത്തിയോ..? കേരള കോൺഗ്രസ് എം സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ പരാജയത്തിന് പിന്നാലെ കോട്ടയത്ത് ഉയർന്ന് കേൾക്കുന്ന ചോദ്യമാണ് ഇത്. ഇക്കുറി കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ കേരള കോൺഗ്രസ് എം സ്ഥാനാർത്ഥി തോമസ് ചാഴികാടൻ മത്സരിച്ചപ്പോൾ 11852 വോട്ടാണ് നോട്ടയ്ക്ക് ലഭിച്ചത്. കഴിഞ്ഞ തവണ 7150 വോട്ടാണ് നോട്ടയ്ക്ക് ലഭിച്ചത്. ഇതിലും അധികം വോട്ട് ഇക്കുറി ലഭിച്ചാണ് ഇപ്പോൾ ചർച്ചയ്ക്കിടയാക്കിയിരിക്കുന്നത്.

Advertisements

കഴിഞ്ഞ തവണ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച വി.എൻ വാസവൻ 313492 വോട്ടാണ് നേടിയത്. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച തോമസ് ചാഴികാടന് 420294 വോട്ടും ലഭിച്ചിരുന്നു. 907719 ആയിരുന്നു കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച തോമസ് ചാഴികാടന്റെ ഭൂരിപക്ഷം. എന്നാൽ, ഇക്കുറി എൽഡിഎഫ് സ്ഥാനാർത്ഥിയായി എത്തിയ തോമസ് ചാഴികാടന് 274884 വോട്ട് മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തവണ വാസവന് ലഭിച്ചതിൽ നിന്നും 38608 വോട്ടാണ് ചാഴികാടന് കുറഞ്ഞത്. ഇത്തരത്തിൽ കുറവ് വന്നതിൽ കുറച്ചെങ്കിലും വോട്ട് അസംതൃപ്തരായ സിപിഎം – സിപിഐ പ്രവർത്തകരുടേതാണ് എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ലഭിച്ച 420294 വോട്ട് ഇക്കുറി യുഡിഎഫിൽ 362348 ആയി കുറഞ്ഞിട്ടുണ്ട്. കേരള കോൺഗ്രസ് സ്ഥാനാർത്ഥി തന്നെ ഇക്കുറി മത്സരിച്ചതിൽ എതിർപ്പുള്ള കോൺഗ്രസ് – യുഡിഎഫ് പ്രവർത്തകർ വിട്ടു നിന്നതിനെ തുടർന്നാണ് ഈ വോട്ട് കുറവ് ഉണ്ടായതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ, ഇത് ഒന്നും ഫ്രാൻസിസ് ജോർജിന്റെ വിജയത്തെ പക്ഷേ ബാധിച്ചില്ല.

Hot Topics

Related Articles