വൈക്കം: നായർ സർവ്വീസ് സൊസൈറ്റിയുടെ രൂപീകരണം ഭാരത ചരിത്രത്തിലെ സുവർണ്ണ രേഖയാണെന്ന് വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കരിക്കോട് പറഞ്ഞു.
ജാതി മത വർഗ്ഗീയ കോമരങ്ങൾ അഴിഞ്ഞാടിയ കാലഘട്ടത്തിൽ നവോത്ഥാന മുന്നേറ്റത്തിന് സമുദായം വഹിച്ച പങ്ക് തന്നെ ഇതിന് മകുടോദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 813-ാം നമ്പർ ചെമ്പ് വിജയോദയം എൻ എസ് എസ് കരയോഗത്തിൻ്റെ കുടുംബ സംഗമവും ആദരിക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരയോഗം പ്രസിഡൻ്റ് പി ജി പ്രദീപ് അധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് ചെയർമാൻ പി വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യൂണിയൻ സെക്രട്ടറി അഖിൽ ആർ നായർ ആദരിക്കൽ ചടങ്ങ് നിർവ്വഹിച്ചു. ബി അനിൽകുമാർ,പിജി വത്സലൻ,പി എസ് വേണുഗോപാൽ,എൻ മധു, പി വിജയൻ,ചന്ദ്രഗുപ്തൻ ഇളയത്, നിതീഷ്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കലാകായിക പരിപാടികളും, തിരുവാര,ലളിതഗാനം സിനിമാഗാനം,
പദ്യപാരായണം,മിമിക്രി, കസേര കളി ഉൾപ്പെടെയുള്ള മത്സരങ്ങളും നടന്നു. വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ സിപി നാരായണൻ നായർ ഉദ്ഘാടനം നിർവഹിച്ചു, മീര മോഹൻദാസ്, എസ് മുരുകേഷ്, ജയ രാജശേഖരൻ ഇന്ദിരാദേവി, ഗിരിജ പ്രകാശ്,വികെ ശ്രീകുമാർ,മീനാ റാണി എന്നിവർ പങ്കെടുത്തു.