വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് കോട്ടയം ടൗണിൽ ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തി

കോട്ടയം : വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ടൗണിൽ ലഹരിവിരുദ്ധ സന്ദേശ യാത്രയും നടത്തി തുടർന്ന് നടന്ന സമ്മേളനത്തിന് ജില്ലാ പ്രസിഡൻറ് ജിൻറു കുര്യൻ അദ്ധ്യക്ഷത വഹിച്ചു വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എ കെ എൻ പണിക്കർ ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് കോട്ടയം പ്രസിഡൻറ് അരുൺ മർക്കോസ് മാടപ്പാട്ട് സ്വാഗതവും സെക്രട്ടറി വിനീഷ് പതാലിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും നൽകി. കോട്ടയം മർച്ചൻറ്സ് അസോസിയേഷൻ വൈസ് പ്രസിഡൻറ് നൗഷാദ് പനച്ചമൂട്ടിൽ ലഹരിവിരുദ്ധ സന്ദേശം നൽകി. ജനറൽ സെക്രട്ടറി റൗഫ് റഹീം നന്ദി രേഖപ്പെടുത്തി. ഭാരവാഹികളായ എബി സി കുര്യൻ രാജീവ്,അജീഷ്,ഫിന്നി മാത്യു,ജെക്കു,സോനു,മിജോ ജോസ് എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles