വൈക്കം: വൈക്കം ലേക്ക് സിറ്റി റോട്ടറി ക്ലബ്ബിന്റെ 2024-25 റോട്ടറി വർഷത്തെ ഭാരവാഹികളായി മിനി ജോണി(പ്രസിഡന്റ്), ശ്രീഹരി(സെക്രട്ടറി) റാണിജോസഫ്(ട്രഷറർ) എന്നിവർ സ്ഥാനമേറ്റു. ലേക്ക്സിറ്റി റോട്ടറി ഹാളിൽ നടന്ന സ്ഥാനാരോഹണ യോഗത്തിൽ മുൻ ഡിസ്ട്രിക്ട് ഗവർണർ ഇ.കെ.ലൂക്ക്, മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് പി.പ്രീതി, പഞ്ചായത്ത് അംഗം സുരേഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു. ഈ വർഷത്തെ റോട്ടറി പ്രൊജക്ടായ ഉയരെയുടെ ലോഗോയുടേയും ക്ലബ് ബുള്ളറ്റിൻ്റേയും പ്രകാശനം നടത്തി.
നിർധന യുവതിക്ക് മൂന്ന് സെന്റ്സ്ഥലം വാങ്ങി വീട് നിർമ്മിച്ചു നൽകുന്നതിനു മുന്നോടിയായി വിലയ്ക്കു വാങ്ങിയ സ്ഥലത്തിൻ്റെ ആധാരം കുടുംബത്തിന് കൈമാറി . കേരള യൂണിവേഴ്സിറ്റിയുടെ ഇൻറ്റിഗ്രേറ്റഡ് ബിഎ എൽ എൽ ബി കോഴ്സിൽ ഏഴാം റാങ്ക് കരസ്ഥമാക്കിയ റോട്ടറി ക്ലബ് അംഗമായ അനറ്റ് മീനാക്ഷിയെ യോഗത്തിൽ ആദരിച്ചു