കോട്ടയം : കോട്ടയം കോടിമതയിൽ നിയന്ത്രണം വിട്ട ട്രാവലർ രണ്ട് കാറുകളിൽ ഇടിച്ചു. അപകടത്തിൽ രണ്ട് കാറുകൾ തകർന്നു. റോഡരികിൽ കിടന്ന തെരുവ് നായയ്ക്കും ദാരുണാന്ത്യം. കോടി മത നാലുവരിപ്പാതയിൽ പെട്രോൾ പമ്പിന് സമീപം ആയിരുന്നു സംഭവം. ചിങ്ങവനം ഭാഗത്ത് നിന്നും എത്തിയ ട്രാവലർ ഉള്ളിൽ പോയ കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഈ കാർ മുന്നിലുണ്ടായിരുന്ന മറ്റൊരു കാറിൽ ഇടിച്ചു. ഇവിടെ നിന്നും മുന്നോട്ട് നീങ്ങിയ ട്രാവലർ റോഡരികിൽ കിടന്ന നായയെ ഇടിച്ചു. നായയുടെ ശരീരത്തിലൂടെ കയറി ഇറങ്ങിയാണ് നായ ചത്തത്. അപകടത്തിൽ ആർക്കും പരിക്കില്ല.
Advertisements





