കോട്ടയം : മൂല വട്ടം കടുവാക്കുളത്ത് സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യാത്രക്കാരന് പരിക്ക്. പരിക്കേറ്റ യാത്രക്കാരനെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ശനിയാഴ്ച രാവിലെ പത്തരയോടെ കൂടി കടുവാക്കുളം ജംഗ്ഷനിൽ ആയിരുന്നു അപകടം. കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്നു ബസ് എതിർ ദിശയിൽ നിന്നും എത്തിയ ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റയാളെ തിരിച്ചറിഞ്ഞില്ല. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടത്തെ തുടർന്ന് ഇവിടെ നാട്ടുകാർ കൂടിയത് നേരിയ ഗതാഗത തടസ്സത്തിനും ഇടയാക്കി.
Advertisements