കൊല്ലാട് ബാങ്ക് ജപ്തി നടപടികൾ അടിയന്തരമായി നിർത്തിവെക്കണം : തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ

കോട്ടയം : കൊല്ലാട് ബാങ്ക് ജപ്തി നടപടികൾ അടിയന്തരമായി നിർത്തിവെക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ. കൊല്ലാട് സർവീസ് സഹകരണ ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു സംഭവത്തിൽ നടന്ന പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടയം ഈസ്റ്റ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയാണ് പ്രതിഷേധസമരം നടത്തിയത്. നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ ജപ്തി കൂടിയിറക്കൽ നിർത്തിവെക്കൽ പ്രഖ്യാപനം. അച്ചടിച്ച മാധ്യമങ്ങളുടെ മഷി ഉണങ്ങുന്നതിനു മുൻപ് തള്ളിക്കളഞ്ഞ കൊല്ലാട് ബാങ്ക്. ഗവൺമെന്റിനെ തന്നെ വെല്ലുവിളിക്കുകയായിരുന്നു. സാധാരണ സഹകാരികളെ കേന്ദ്രീകരിച്ച് കോട്ടയത്തെ സഹകരണ വകുപ്പ് സെയിലാപ്പിസർ നടത്തിയ ധൃതഗതിയിലുള്ള നടപടികൾ സംശയാസ്പദമാണെന്ന് അദ്ദേഹം പറഞ്ഞു. യഥാർത്ഥ നടപടികൾ നിർത്തിവെക്കും എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച ആ പ്രഖ്യാപനം ഉത്തരവായി വരുന്നതിനു മുമ്പായി കുടിശ്ശികത്തുക ചില സഖാക്കൾക്കായി എഴുതിത്തള്ളിയ സഹകരണ ഉദ്യോഗസ്ഥന്മാരുടെയും ബാങ്ക് ഭരണസമിതികളുടെയും നടപടികൾ കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. യഥാർത്ഥത്തിൽ മുഖ്യമന്ത്രി നടത്തിയതു ജനങ്ങളുടെ കണ്ണിൽ പൊടിയിടുവാനുള്ള ജനവിരുദ്ധ പ്രഖ്യാപനം കേരളത്തിലെ സാധാരണക്കാർക്ക് വലിയ വെല്ലുവിളി ആയിരിക്കും. സ്വന്തം പാർട്ടിക്കാരുടെ ലക്ഷക്കണക്കിന് കുടിശ്ശിക എഴുതിത്തള്ളുന്ന അതേ ബാങ്ക് ഭരണസമിതി..
പാവപ്പെട്ട ഒരു തൊഴിലാളിയുടെ ആത്മഹത്യയിലേക്ക് കടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോട്ടയം ഈസ്റ്റ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സിബി ജോൺ അധ്യക്ഷത വഹിച്ചു. പ്രതിഷേധ ധർണയെ അഭിവാദ്യം ചെയ്ത് ജില്ലാ കോൺഗ്രസ് സെക്രട്ടറി ജോണി ജോസഫ് മണ്ഡലം പ്രസിഡണ്ട്മാരായ
ജയൻ ബി മഠം, ഷീബ പുന്നൻ, തങ്കച്ചൻ വേഴക്കാട്ട്, ജോൺ ചാണ്ടി, ഇട്ടി അലക്സ്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഗൗരി ശങ്കർ മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് നിഷ കൊച്ചുമോൻ, ജില്ലാ സെക്രട്ടറി വത്സല അപ്പുക്കുട്ടൻ, പഞ്ചായത്ത് പ്രസിഡണ്ട് ആനി മാമൻ, മുൻസിപ്പൽ കൗൺസിലർ ഷീനാ ബിനു, പഞ്ചായത്ത് അംഗങ്ങളായ മഞ്ജു രാജേഷ്, മിനി ഇട്ടിക്കുഞ്ഞ്, അനിൽകുമാർ, ജയന്തി ബിജു. എബി പുന്നൂസ്, ബിജു മാനുവൽ, ശശി തുരുത്തുമ്മൽ, കെ കെ പ്രസാദ്, ടി ടി ബിജു, റോയ് എബ്രഹാം, ജോർജുകുട്ടി, കുര്യൻ വർക്കി, ഉദയകുമാർ, തുടങ്ങിയവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.