കോട്ടയം :- കേന്ദ്ര ബജറ്റിൻ ബീഹാറിന് “മഖാന ബോർഡ് ” അനുവദിച്ചതു പോലെ കേരളത്തിൽ ചക്കയുടെ ഉൽപ്പാദനത്തിനും സംസ്കരണത്തിനുമായി ചക്ക ബോർഡ് അനുവദിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു.
ബജറ്റ് ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ധനകാര്യ വകുപ്പ് മന്ത്രി ദക്ഷിണേന്ത്യയിൽ നിന്നു വരുന്നതുകൊണ്ട് ചക്കയുടെ ഔഷധ ഗുണങ്ങളും പോഷകമൂല്യവും നന്നായി അറിയാമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മഖാന ബോർഡ് ബീഹാറിന് അനുവദിച്ചതിൽ യാതൊരു പരിഭവവും ഇല്ല. പക്ഷേ കേരളത്തിൻ്റെ ഔദ്യോഗിക ഫലം ആയ ചക്കയുടെ കാര്യം മന്ത്രി പാടേ മറന്നതായി അദ്ദേഹം കുറ്റപ്പെടുത്തി.
അതുകൊണ്ട് ബജറ്റിൻ്റെ മറുപടിയിൽ ചക്കയ്ക്ക് വേണ്ടി പ്രത്യേക ബോർഡ് പ്രഖ്യാപിക്കണം.
ആമ്പലിനു സമാനമായ നീർച്ചെടിയുടെ ഭക്ഷ്യയോഗ്യമായ ‘മഖാന’ വിത്തുകളുടെ ഉൽപാദനത്തിനും സംസ്കരണത്തിനുമായാണ് ബജറ്റിൽ മഖാന ബോർഡ് അനുവദിച്ചത്. ഇതിനായി 100 കോടി രൂപ നീക്കി വെച്ചിരുന്നു.
ഇതുപോലെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാൻ സഹായിക്കുന്നത് അടക്കം ഒട്ടേറെ ഔഷധ ഗുണങ്ങൾ ഉള്ള ചക്കയുടെ ഉൽപ്പാദനത്തിനും സംസ്കരണത്തിനുമായി പ്രത്യേക ചക്ക
ബോർഡും 100 കോടി രൂപയും അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു കിലോ റബ്ബറിന് 300 രൂപ ഉറപ്പാക്കാൻ പ്രത്യക ഫണ്ട് അനുവദിക്കണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.
ഇറക്കുമതി നികുതി ഇനത്തിൽ കേന്ദ്ര സർക്കാരിന് കോടിക്കണക്കിന് രൂപ ലഭിക്കുന്നുണ്ട്. ഇതിൻ്റെ പ്രയോജനം റബ്ബർ ഉൽപ്പാദിപ്പിക്കുന്ന കർഷകർക്ക് ലഭിക്കാൻ തക്കവണ്ണം പ്രത്യേക ഫണ്ട് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.