ഒന്നാം റാങ്ക് ജേതാവ് വിവേക് വി.നായർക്ക് ദേവമാതായുടെ സ്നേഹാനുമോദനം

കുറവിലങ്ങാട്: എം.ജി. സർവകലാശാല ബി. എ. മലയാളം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ വിവേക് വി. നായരെ ദേവമാതാ കോളേജ് അനുമോദിച്ചു. എൻ.എസ്.എസ്. വോളണ്ടിയർ സെക്രട്ടറി, അസോസിയേഷൻ സെക്രട്ടറി എന്നിങ്ങനെ പാഠ്യേതര രംഗങ്ങളിലും മികവുപുലർത്തിയ വിവേക് വി. നായർക്ക് ഒന്നാം റാങ്ക് ലഭിച്ചത് വ്യത്യസ്ത തലങ്ങളിലെ മികവിനുള്ള അംഗീകാരമായി.

Advertisements

വിവേകിനെപ്പോലെയുള്ള വിദ്യാർത്ഥികൾ ഭവനത്തിനും കലാലയത്തിനും മാത്രമല്ല സമൂഹത്തിന് തന്നെ മാതൃകയാണ് എന്ന് കോളേജ് മാനേജർ ആർച്ച് പ്രീസ്റ്റ് വെരി റവ. ഡോ. തോമസ് മേനാച്ചേരി അനുമോദന പ്രസംഗത്തിൽ പറഞ്ഞു . കോളേജിന്റെ സ്നേഹോപഹാരമായി ഒരു ലാപ്ടോപ്പ് വിവേകിന് മാനേജർ സമ്മാനിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബർസാർ റവ. ഫാ. ജോസഫ് മണിയൻ ചിറ, എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർമാരായ റെനീഷ് തോമസ്, വിദ്യാ ജോസ് എന്നിവർ സംസാരിച്ചു.

Hot Topics

Related Articles