തന്മയം ചിത്രരചനാ ക്യാമ്പ് മോപ്പസാങ് വാലത് അനുസ്മരണം

കോട്ടയം : കേരള ചിത്രകലാ പരിഷത്ത് കോട്ടയം ജില്ല സംഘടിപ്പിക്കുന്ന ‘ തന്മയം’ ചിത്രരചന ക്യാമ്പ് കുമാരനല്ലൂർ തന്മയ മീഡിയ സെന്ററിൽ (മോപ്പസാങ് നഗർ )മാർച്ച് 8, 9 തിയതികളിൽ നടത്തപ്പെടുന്നു. പ്രശസ്ത ചിത്രകാരനും കേരള ചിത്ര കലാപരിഷത്ത് രക്ഷാധികാരിയുമായിരുന്ന മോപ്പസാങ് വാലത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ടുള്ള അനുസ്മരണായോഗവും ക്യാമ്പിന് തുടക്കമായി നടത്തപ്പെടുന്നുണ്ട്. മാർച്ച് 8 വനിതാ ദിനാചരണ ഭാഗമായി ഏഴ് കലാകാരികളും ക്യാമ്പിൽ പങ്കെടുക്കുന്നതായിരിക്കും . പ്രശസ്ത കലാകൃത്തുക്കൾ ഉൾപ്പെടെ ഇരുപതോളം ആർട്ടിസ്റ്റുമാർ പങ്കെടുക്കുന്ന ‘തന്മയം ‘ ക്യാമ്പ് മാർച്ച് എട്ടാം തിയതി ശനിയാഴ്ച രാവിലെ പത്തു മണിക്ക് ആരംഭിച്ച് ഒൻപതാം തിയതി നാലു മണിക്ക് അവസാനിക്കും.

Advertisements

Hot Topics

Related Articles