കോട്ടയം : കേരളത്തിലേക്ക് മാലിന്യ൦ തള്ളുന്നു കോട്ടയം കർണ്ണാടകയിൽ പ്രവർത്തിക്കുന്ന സുഗന്ധ വിളകളുടെ സത്ത് എടുക്കുന്ന ഫാക്ടറികളിൽ വെയിസ്റ്റായി തള്ളുന്ന കുരുമുളക് കാപ്പികുരു എന്നിവയുടെ അവശിഷ്ടങ്ങൾ കേരളത്തിലേക്ക് വലിയ തോതിൽ എത്തുന്നതായി ഭക്ഷോപദേശക വിജിലൻസ് സമിതി അംഗം എബി ഐപ്പ് ആരോപിച്ചു. ഇത്തരം അവശിഷ്ടങ്ങൾ കത്തിച്ചുകളയേണ്ടതാണ് മുൻ കാലങ്ങളിൽ കാപ്പിക്കുരുവിന്റെ വെയിസ്റ്റ് കാലിതീറ്റ കമ്പനികൾ വാങ്ങിയിരുന്നു. എന്നാൽ വിപണിയിൽ കാപ്പിക്കുരുവിനും കുരുമുളകിനും വില വർദ്ധിച്ചതോടെ പൊടിയാക്കി വിൽക്കുന്നവർ ഇത് പൊടിച്ച് വിപണിയിൽ ഇറക്കി കൊള്ളലാഭം കൊയ്യുകയാണ്. ബാംഗ്ലൂർ കേന്ദ്രീകരിച്ചാണ് കേരളത്തിലേക്ക് ഇവ എത്തുന്നത് ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന കർശനമാക്കണം എന്ന ആവശ്യം ശക്തമാണ്.
Advertisements