പാലാ : എക്സൈസ് റേഞ്ച് ടീം രാമപുരം കൂടപ്പുലത്ത് നടത്തിയ റെയിഡിൽ വീട്ടിൽ അധികൃതമായി വില്പനയ്ക്ക് സൂക്ഷിച്ച 1830 ലിറ്റർ വീര്യം കൂടിയ വൈൻ പിടികൂടി. കൂടപ്പലം ഭാഗത്തുള്ള പാലയ്ക്കു കുന്നേൽ വീട്ടിൽ ഷാജിയുടെ വീടിനോട് ചേർന്നുള്ള
ഷെഡ്ഡിൽ 225 ലിറ്റർ കോൾ കൊള്ളുന്ന ബാരലുകളിലും 35 ലിറ്റർ വീതം കോൾ കൊള്ളുന്ന കന്നാസുകളിലും,ഒരു ലിറ്റർ വീതം കോൾ കൊള്ളുന്ന കുപ്പി കളിലും ആയിട്ടാണ് ഇത്രയധികം വൈനൻ അനധികൃതമായി നിർമ്മിച് സൂക്ഷിച്ചിരുന്നത്. ഒരു ലിറ്റർ വൈൻ 500 രൂപ നിരക്കിൽ ആയിരുന്നു വിൽപ്പന. ഇതുമായി ബന്ധപ്പെട്ട് ഷാജിയെ പാലാ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ദിനേശ് ബിയുടെ നേതൃത്വത്തിലുള്ള ടീം അറസ്റ്റ് ചെയ്തു കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി എ പ്രദീപ്, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ആർ രാജേഷ്, പാലാ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഹാരിഷ് എന്നിവർ സംഭവസ്ഥലത്ത് എത്തുകയും, തുടർനടപടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു. ലോക്സഭ ഇലക്ഷനോടനുബന്ധിച്ച് എക്സൈസ് റെയ്ഡ് കൾ ശക്തമാക്കിയിട്ടുണ്ട്. റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ ദിനേശ് ബി, കുറവിലങ്ങാട് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ക്ടർമാരായ ഫിലിപ്പ് തോമസ്,അനീഷ് കുമാർ കെ വി, പ്രിവന്റീവ് ഓഫീസർമാരായ അനിൽ വേലായുധൻ, മനു ചെറിയാൻ, ഷിബു ജോസഫ്,രതീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺലാല് തൻസീർ വനിതാ സിവിൽ എക്സൈസ് ഓഫീസർj രജനി ഡ്രൈവർ സുരേഷ് ബാബു കു റവിലങ്ങാട് എക്സൈസ് റേഞ്ച് ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു.