തദ്ദേശസ്വയംഭരണവകുപ്പൽ  പ്രമോഷൻ അട്ടിമറിക്കാൻ നീക്കം:-  കേരള എൻ.ജി.ഒ അസോസിയേഷൻ

കോട്ടയം :  തദ്ദേശ സ്വയംഭരണ വകുപ്പിൽ സ്ഥലമാറ്റവും പ്രമോഷനും അട്ടിമറിക്കുവാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു ആവശ്യപ്പെട്ടു . തദ്ദേശ സ്വയംഭരണ വകുപ്പിൽ നിരവധി തസ്തികകൾ ഒഴിഞ്ഞു കിടന്നിട്ടും പ്രമോഷനുകൾ നടത്താത്തതിനെതിരെയുംഏറെ വൈകി ഇറങ്ങിയ പെതുസ്ഥലമാറ്റ ഉത്തരവിലെ അപാകതകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കേരള എൻ.ജി.ഒ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ ജോയിൻ്റ് ഡയറക്ടർ ഓഫീസിനു മുൻപിൽ നടത്തിയ  പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ  ജില്ലാ പ്രസിഡൻ്റ് സതീഷ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. 

Advertisements

ജില്ലാ സെക്രട്ടറി സോജോ തോമസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷാജിമോൻ പി. എസ്, ഇ. എസ് അനിൽകുമാർ, ജില്ലാ ഭാരവാഹികളായ ജോഷി മാത്യു, സ്മിതാ രവി, പ്രദീഷ് കുമാർ കെ.സി, ബിജുമോൻ പി.ബി, സിജിൻ മാത്യൂ, ജയകുമാർ കെ. എസ് എന്നിവർ സംസാരിച്ചു. ബ്രാഞ്ച് നേതാക്കളായ   പി.എൻ ചന്ദ്രബാബു , പ്രവീൺലാൽ ഓമനക്കുട്ടൻ,  ജെ.ജഗദീഷ്, ബിന്ദു എസ്, സജിനി റ്റീ. മാത്യൂ,  , ജയമോൻ എം. കെ, വിജിമോൾ കെ. വി എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.