ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ തകർപ്പൻ മൂന്ന് സിക്സറുകൾ : ജില്ലാ പോലീസ് മീറ്റിൽ ക്രിക്കറ്റിൽ ജേതാക്കളായി ജില്ലാ പോലീസ് മേധാവിയുടെ  ടീം

കോട്ടയം : സിഎംഎസ് കോളേജ് ഗ്രൗണ്ടിൽ വച്ച് നടന്ന ജില്ലാ പോലീസ് മീറ്റിലെ ക്രിക്കറ്റ് മത്സരത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ജില്ലാ ഹെഡ് ക്വാർട്ടേഴ്സ്  ടീം ജേതാക്കളായി. ഫൈനലിൽ  എതിരാളികളായ പാലാ സബ് ഡിവിഷനെ  9 വിക്കറ്റിന് പരാജയപ്പെടുത്തുകയായിരുന്നു.  ഫൈനലിൽ മൂന്നു സിക്സർ ഉൾപ്പെടെ 26 റൺസ് അടിച്ച്   ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് മാൻ ഓഫ് ദി മാച്ചായി. വിജയികൾക്ക് കോട്ടയം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി  ഹരികൃഷ്ണൻ സമ്മാനദാനം നിർവഹിച്ചു.

Advertisements

Hot Topics

Related Articles