ഓണാഘോഷങ്ങളിൽ പങ്കെടുത്തും സൗഹൃദ സന്ദർശനങ്ങൾ നടത്തിയും ജെയ്ക്ക് സി തോമസ് 

പുതുപ്പള്ളി : ആഘോഷങ്ങളിൽ നാട്ടുകാർക്കൊപ്പം പങ്കെടുത്തും സൗഹൃദ സന്ദർശനങ്ങൾ നടത്തിയും  മണ്ഡലമാകെ നിറഞ്ഞ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് . ഇത് വരെ ഇടത് സ്ഥാനാർത്ഥികൾക്ക് അപ്രാപ്യമായിരുന്ന പല മേഖലകളിലും  ജെയ്ക്കിന് ലഭിച്ചത്  ഉജ്ജ്വലവരവേൽപ്പ് .അകല കുന്നം പഞ്ചായത്തിലെ മണൽ മറ്റക്കര പ്രദേശങ്ങളിലായിരുന്നു സ്ഥാനാർത്ഥിയുടെ ഗൃഹ സന്ദർശന പരിപാടികളുടെ തുടക്കം .ഓണാശംസകൾ നേർന്ന് വോട്ടർമാരെ നേരിൽ കണ്ട് സ്ഥാനാർത്ഥി .എല്ലായിടത്തും കൂടെയുണ്ട് എന്ന് ഉറപ്പ് നൽകി നാട്ടുകാർ.

Advertisements

പാദുവയിൽ ഫ്രണ്ട്സ് സ്വയം സഹായ സംഘം നടത്തിയ ഓണാഘോഷ പരിപാടികളിലേയ്ക്ക് സ്ഥാനാർത്ഥി എത്തുമ്പോൾ ചുറ്റും കൂടി നാട്ടുകാർ ..എല്ലാവരോടും കുശലം പറഞ്ഞ് സൗഹൃദം പങ്ക് വെച്ച് സ്ഥാനാർത്ഥി ഇവിടെ വെച്ച്  സിനിമാ താരം മിനാക്ഷിയുമായി  നേരിൽ കണ്ടു . ആശംസകൾ നേർന്ന മീനാക്ഷി ക്കൊപ്പം ചിത്രമെടുത്ത ശേഷം പൂവത്തിളപ്പിലേയ്ക്ക് ഓട്ടോ സ്റ്റാൻറ്റിലും  വ്യാപാര സ്ഥാപനങ്ങളിലും ഓടിയെത്തി പരിചയം പുതുക്കി സ്ഥാനാർത്ഥി ചെങ്ങളത്ത് കടകൾ കയറിയും ,കാഞ്ഞിരമറ്റം ലക്ഷം വീട് കോളനി സന്ദർശിച്ചും വോട്ട് അഭ്യർത്ഥിച്ച സ്ഥാനാർത്ഥിയെ  എല്ലായിടത്തും നിറ പുഞ്ചിരിയോടെ സ്വീകരിച്ച് നാട്ടുകാർ ഉച്ചയ്ക്ക് ശേഷം കൂരോപ്പടയിലും ,മീനടത്തും ,മണർകാട്ടും മുഖ്യമന്ത്രി പങ്കെടുത്ത പൊതു സമ്മേളനങ്ങളിലേയ്ക്ക്. 

Hot Topics

Related Articles